
Web Desk
കോഴിക്കോട് കാരശ്ശേരി ആനയാംകുന്ന് പ്രദേശത്തെ വിദ്യാർഥിനിക്കാണ് ആദ്യം അജ്ഞാത നമ്പറിൽ നിന്ന് മെസ്സേജ് വന്നത്. പത്താം ക്ലാസ് വിദ്യാർഥിനിയുടെ പ്രൊഫൈൽ ഫോട്ടോ ഉപയോഗിച്ച് വ്യാജ ഇൻസ്റ്റഗ്രാം അക്കൗണ്ട് ഉണ്ടാക്കിയാണ് മറ്റൊരു കൂട്ടുകാരികൾക്ക് മെസ്സേജ് പോയത്.
തന്റെ കൂട്ടുകാരികൾ തന്നെ വിളിച്ചപ്പോഴാണ് താൻ ഇത് അറിയുന്നതെന്നും അപ്പോൾ തന്നെ എല്ലാവർക്കും ഈ മെസ്സേജുകൾ അയക്കുന്നത് താനല്ല എന്ന് മെസേജ് അയക്കുകയും ചെയ്തു കുട്ടി പറയുന്നു. .അപ്പോഴേക്കും നിരവധി വിദ്യാർഥികൾക്ക് ഇതുപോലെ മെസ്സേജ് വന്നതായും അവരോടൊക്കെ ഫോട്ടോയും ഫോൺ നമ്പറും എല്ലാം ശേഖരിച്ചു വെന്നും വിദ്യാർഥിനി പറയുന്നു. ഇതിനോടകം നിരവധി വിദ്യാർഥികൾക്ക് കൂട്ടുകാരികളുടെ പ്രൊഫൈൽ ഫോട്ടോയുള്ള അക്കൗണ്ടുകളിൽ നിന്നും മെസ്സേജുകളും അശ്ലീല മെസേജുകളും വന്നു തുടങ്ങിയിട്ടുണ്ട്. ഞായറാഴ്ച്ച രാത്രി പത്ത് മണിയോടെ ആനയാംകുന്ന് സ്കൂളിലെ തന്നെ എട്ടാം ക്ലാസ് വിദ്യാർഥിനിയുടെ പേരിൽ അയൽവാസിയായ വീട്ടമ്മയ്ക്ക് വീഡിയോ കോൾ വന്നതായും പരാതിയുണ്ട്. അജ്ഞാത ഫോൺ നമ്പറിൽ നിന്നും വിദ്യാർഥിനികൾക്കും വീട്ടമ്മമാർക്കും എത്തുന്ന വാട്സ് അപ്പ് സന്ദേശം പലർക്കും ഭീഷണിയായതോടെ പൊലീസിൽ പരാതി നൽകിയിരിക്കുകയാണ് ഭൂരിപക്ഷം പേരും. പരാതിയുടെ അടിസ്ഥാനത്തിൽ പൊലിസ് അന്വേഷണം ആരംഭിച്ചു.