
Web Desk
നിപ സമ്പർക്ക പട്ടികയിൽ കൂടുതൽപേരെ ചേർത്തു. 188 ആയിരുന്ന സമ്പർക്ക പട്ടിക ഇപ്പോൾ 251 പേരായി. ഹൈ റിസ്ക് വിഭാഗത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത് 32പേരെയാണ്. ഇതിൽ എട്ടുപേർക്ക് രോഗ ലക്ഷണങ്ങളുണ്ടെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. ഈ എട്ടുപേരുടെ സാംപിളും പരിശോധനക്കായി എടുത്തിട്ടുണ്ട്.
ഇതിനിടെ നിപ സ്ഥിരീകരിച്ച പ്രദേശത്ത് കാട്ടുപന്നികളുടെ സാന്നിധ്യമുണ്ടോയെന്നറിയാൻ പരിശോധന തുടങ്ങി. വനംവകുപ്പ് ഉദ്യോഗസ്ഥരാണ് പരിശോധന നടത്തുന്നത്. നിപ വൈറസിന്റെ ഉറവിടം വവ്വാലുകളാണോ എന്നറിയാൻ വവ്വാലുകളുടെ സ്രവം ശേഖരിക്കാനും നടപടി തുടങ്ങിയിട്ടുണ്ട്. മൃഗ സംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥരാണ് ഇതിനായി ചാത്തമംഗലം പാഴൂരിലെത്തിയിട്ടുള്ളത്.