
newsdesk
പുഴയിൽ കാണാതായ ആളുടെ മൃതദേഹം കണ്ടെത്തി
കൂടരഞ്ഞി കൂട്ടക്കര സ്വദേശി റോജിൻ തൂങ്കുഴി (42) നെയാണ് ഇന്നലെ രാത്രി 7 മണിമുതൽ കാണാതായത് . ഇന്നലെ രാത്രി കൂട്ടുക്കാര പുഴയിൽ കണ്ടതായി നാട്ടുകാർ പറഞ്ഞു .ഈ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഫയർഫോഴ്‌സും നാട്ടുകാരും സുഹൃത്തുക്കളും കൂട്ടക്കര പുഴ കേന്ദ്രീകരിച്ചു നടത്തിയ തെരച്ചിലിനൊടുവിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു .കാണാതായ സ്ഥലത്തു നിന്നും
രണ്ടു കിലോമീറ്റർ താഴെ കോലോത്തും കടവ് തടയണയുടെ സമീപത്തു വെച്ചാണ് കണ്ടെത്തിയത്
ഇയാൾക്ക് ചെറിയ മാനസിക പ്രശ്നം ഉണ്ടെന്നു ബന്ധുക്കൾ പറഞ്ഞു .