
ഫ്ലോറിഡ:സൗത്ത് ഫ്ലോറിഡ കോറൽ സ്‌പ്രിങ്‌സിൽ ബ്രോവാർഡ് ഹെൽത്ത് ഹോസ്പിറ്റലിൽ നഴ്‌സായ മെറിൻ നൈറ്റ് ഡ്യൂട്ടി കഴിഞ്ഞു വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് ഭർത്താവ് ഫിലിപ്പ് മാത്യു ആക്രമണം നടത്തിയത്. ഭർത്താവ് ഫിലിപ്പിനെ മെറിൻ ഭയന്നിരുന്നതായി സുഹൃത്ത് മിനിമോൾ.
ഫിലിപ്പ് മെറിനെ മർദ്ദിച്ചിരുന്നുവെന്നും മെറിനെയും കുഞ്ഞിനെയും കൊല്ലുമെന്ന് നിരന്തരം ഭീഷണി മുഴക്കിയിരുന്നുവെന്നും സഹപ്രവർത്തക മിനിമോളുടെ മൊഴി.മെറിനെക്കുറിച്ച് മോശമായ സൈബർ പ്രചാരണം നടക്കുന്നുവെന്ന് മിനിമോൾ പറഞ്ഞു.മെറിന്‍ ആക്രമിക്കപ്പെടുത്തുന്നത് കണ്ട സഹപ്രവർത്തകർ അവിടേക്ക് ഓടിയെത്തിയപ്പോഴേക്കും ഫിലിപ്പ് കാറുമായി കടന്നു കളഞ്ഞിരുന്നു. സെക്യൂരിറ്റി കാറിന്‍റെ ലൈസൻസ് പ്ലേറ്റിന്‍റെ ചിത്രങ്ങളെടുത്ത് പൊലീസിന് അപ്പോഴേക്കും കൈമാറിയിരുന്നു.പതിനേഴ് തവണ കുത്തിയെന്നാണ് ദൃക്സാക്ഷികൾ പൊലീസിന് നൽകിയ മൊഴി.