ബി.എസ് എൻ.എൽ ടെലഫോൺ എക്സ്ചേഞ്ചിൽ നിന്ന് കേബിളുകൾ മോഷ്ടിച് വിൽക്കാൻ ശ്രമിച്ച ബി.എസ് എൻ എൽ ഫ്രാഞ്ചൈസി ജീവനക്കാർ പിടിയിൽ

മാവൂർ: ബി.എസ് എൻ എലിന്റെ ഇന്റർനെറ്റ് വിതരണത്തിന് ഫ്രാഞ്ചൈസിയെടുത്ത് കേബിൾ വലിക്കാനെത്തിയവർ ടെലഫോൺഎക്സ്ചേഞ്ചിലെ ഫൈബർ കേബിളുകളും കോപ്പർ കേബിളുകളും മോഷണം നടത്തിയതായി പരാതി.


മാവൂർ ടെലിഫോൺ എക്സ്ചേഞ്ചിൽ നിന്ന് കഴിഞ്ഞ ദിവസം രാത്രിയിലാണ് വലിയമോഷണം നടന്നത് സംഭവത്തിൽ
വലിയ കുളങ്ങര മണലിക്കൽ വിനോദ് കുമാർ ( 40 ) പാലക്കാട് നെന്മാറ ,അരക്കപറമ്പിൽ നാസറുദ്ദീൻ (34) എന്നിവരെ മാവൂർ പോലീസ് പിടികൂടിയത്. കേബിൾ പ്രവൃത്തിയുടെ ഭാഗമായി എക്സ് ചേഞ്ചിനോടനുബന്ധിച്ച് ഇവർക്ക് ബി.എസ് എൻ എൽ അധികൃതർ താമസിക്കാൻ അനുമതി നൽകിയിരുന്നു. ഈ പഴുതുപയോഗിച്ച് ഇവർ രാത്രിയിൽ എക്സ്ചേഞ്ചിലെ കേബിളുകൾ ഓട്ടോറിക്ഷയിൽ കടത്തികൊണ്ടുപോവാൻ ശ്രമിക്കുന്നതിനിടെസംശയം തോന്നിയ ഓട്ടോറിക്ഷാ ഡ്രൈവർ മെഡിക്കൽ കോളേജ് പോലീസ് സ്റ്റേഷനിൽവിവരമറിയിക്കുകയായിരുന്നു.തുടർന്നാണ് പ്രതികൾ പിടിയിലാവുന്നത്

കുന്ദമംഗലം കോടതിയിൽ ഹാജരാക്കിയ പ്രതികളെ 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു.
മുക്കം , മാവൂർ എക്സ്ചേഞ്ചുകളിൽ ഫ്രാഞ്ചൈസിയെടുത്ത ജീവനക്കാരാണ് ഇവർ

error: Content is protected !!