മുഴുവൻ കുടുംബങ്ങൾക്കും പച്ചക്കറി കിറ്റുകൾ എത്തിച്ച് നൽകി യുവാക്കൾ മാതൃകയായി

News Desk

മാവൂർ പള്ളിയോൾ പ്രദേശത്തെ മുഴുവൻ കുടുംബങ്ങൾക്കും പച്ചക്കറി കിറ്റുകൾ എത്തിച്ച് നൽകിയാണ് പ്രദേശത്തെ യുവാക്കൾ മാതൃക തീർത്തത്. മിക്കയിടത്തും തിരഞ്ഞെടുത്തവർക്ക് മാത്രം ഭക്ഷ്യ കിറ്റുകൾ നൽകുമ്പോൾ ഇവിടെ മുഴുവൻപേർക്കും കിറ്റുകൾ എത്തിക്കുകയാണ് ഈ യുവസംഘം. പള്ളിയോൾ കൂട്ടായ്മയിലെ പത്തോളം വിദ്യാർത്ഥികളാണ് പതിനഞ്ചിനങ്ങളടങ്ങിയ പച്ചക്കറി കിറ്റുകൾ തയ്യാറാക്കി വീടുകളിലെത്തിച്ചത്. ഇവർക്ക് പിന്തുണ നൽകാൻ പ്രദേശത്തെ മുതിർന്നവരും മുന്നിട്ടിറങ്ങി.

തയ്യാറാക്കിയ പച്ചക്കറി കിറ്റുകളുടെ വിതരണ ഉൽഘാടനം മാവൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഉമ്മർ പുലപ്പാടി നിർവ്വഹിച്ചു. സരിഗ അസീസ് ഏറ്റുവാങ്ങി.കെ.കൃഷ്ണൻ, പി.അഭിൻ, ടി, ആദർശ്, പി.ടി.അക്ഷയ്, വൈശാഖ്, പി.അഫ്രാൻ, പി.ഷാബിൻ തുടങ്ങിയവർ നേതൃത്വം നൽകി.

error: Content is protected !!