മണാശ്ശേരിയിൽ ലഹരിക്കെതിരെ ജനകീയ പ്രതിരോധം; സാമൂഹ്യ വിരുദ്ധർക്കെതിരെ ഫ്ലെക്സ് ബോർഡുകൾ തീർത്ത് പോരാട്ടത്തിന് തുടക്കം

മുക്കം : മണാശ്ശേരി മാവിൻചുവട് ലേഡീസ് ഹോസ്റ്റലിനടുത്തുള്ള ഗ്രൗണ്ടിൽ സാമൂഹ്യ വിരുദ്ധരുടെ ശല്യം രൂക്ഷമാകുന്നതായി പരാതി . കുറച്ചു കാലങ്ങളായി ലഹരി ഉപയോഗവും പ്ലാസ്റ്റിക് വലിച്ചെറിയുന്നതും നിത്യ സംഭവമായി മാറിയിരിക്കുകയാണ് . വിജനമായ ഈ സ്ഥലം ലഹരിമരുന്ന് സംഘം താവളമാക്കി മാറ്റാൻ ഉള്ള തയാറെടുപ്പിലാണ് ഈ സാഹചര്യത്തിൽ ഇതിനെതിരെ അവിടെത്തെ പ്രദേശ വാസികളും ,ഗ്രൗണ്ടിൽ സ്ഥിരം കായിക മത്സരങ്ങൾക്കെത്തുന്ന ഒരു കൂട്ടം ചെറുപ്പക്കാരും ഒന്നിച്ച് പ്രതിരോധിക്കാൻ ഇറങ്ങിയിരിക്കുകയാണ് .

പ്രതികരിക്കുന്നതിന്റെ ആദ്യ പടിയെന്ന നിലയിൽ ഉപേക്ഷിച്ച പ്ലാസ്റ്റിക് കുപ്പികളുടെയും ,മദ്യകുപ്പികളുടെയും സമീപത്തായി ഇതിനെതിരെ ശക്തമായ താക്കീതോടുകൂടിയ ഫ്ലെക്സ് ബോർഡ്‌ സ്ഥാപിക്കുകയും ,മണാശ്ശേരിയിലെ വാട്സ്ആപ്പ് കൂട്ടായ്മ ഗ്രൂപ്പുകളിലേക്കും വിവരങ്ങൾ അറിയിക്കുകയും ചെയ്തിട്ടുണ്ട് .

മണാശ്ശേരിയുടെ അകത്തുള്ളവർക്ക് പുറമെ പുറത്തുള്ളവരും അവിടെ വരുന്നുണ്ടെന്നും മദ്യം, കഞ്ചാവ്, മയക്കുമരുന്ന്, MDMA പോലുള്ള രാസലഹരികൾ ഉപയോഗിക്കുന്നെണ്ടെന്നും മനസ്സിലായ സാഹചര്യത്തിൽ ഇത്തരം സാമൂഹ്യ ദ്രോഹികളെ തടയേണ്ടതും നാടിനെ സംരക്ഷികേണ്ടതും ഓരോരുത്തരുടെയും ബാധ്യതയാണ് എന്ന് കരുതുന്നതായും . അത് കൊണ്ട് തന്നെ നാടിന്റെ നന്മക്കായി പോലീസിനോടും നിയമ സംവിധാനങ്ങളോടും കൂടെ ചേർന്ന് ഒരുമിച്ചു പ്രവർത്തിക്കാൻ ആണ് ഇവരുടെ തീരുമാനം . പിടികൂടുന്ന ആളുകളെ നിയമത്തിനു മുൻപിൽ കൊണ്ടുവരാനും അർഹിക്കുന്ന ശിക്ഷ നേടികൊടുക്കുവാനും ആണ് ഇവർ ശ്രമിക്കുന്നത് .

error: Content is protected !!