‘ആയിഷയെ നിങ്ങള്‍ക്ക് പരിചയപ്പെടുത്തുന്നു’ ;മഞ്ജുവാര്യര്‍

Entertainment Desk

43ാം ജന്മദിനത്തില്‍ തന്റെ ആദ്യ ബഹുഭാഷ ചിത്രമായ ആയിഷയുടെ പ്രഖ്യാപനവുമായി നടി മഞ്ജുവാര്യര്‍. ‘ആയിഷയെ നിങ്ങള്‍ക്ക് പരിചയപ്പെടുത്തുന്നു’ എന്ന് പറഞ്ഞുകൊണ്ടാണ് താരം ചിത്രത്തിന്റെ പോസ്റ്റര്‍ പങ്കുവെച്ചത്.

‘നിങ്ങളെ ആയിഷയ്ക്ക് പരിചയപ്പെടുത്തുന്നു ! ഒരുപക്ഷേ മലയാളത്തിലെയും അറബിയിലെയും ആദ്യ വാണിജ്യ സിനിമ! അമീര്‍, സക്കറിയ, എന്നിവരുള്‍പ്പെട്ട സൂപ്പര്‍കൂള്‍ ടീമിനൊപ്പമുള്ള ആവേശകരമായ യാത്രയ്ക്കായി കാത്തിരിക്കുന്നു! കൂടുതല്‍ അപ്‌ഡേറ്റുകള്‍ക്കായി കാത്തിരിക്കുക!’
എന്നാണ് മഞ്ജുവാര്യര്‍ എഴുതിയത്. മഞ്ജു വാര്യര്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ആദ്യത്തെ മലയാള- അറബിക് ചിത്രമാണ് ‘ആയിഷ’. നവാഗതനായ ആമിര്‍ പള്ളിക്കല്‍ സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മിക്കുന്നത് സംവിധായകന്‍ സക്കറിയയാണ്. രചന ആഷിഫ് കക്കോടി. ഇന്തോ – അറബിക് പശ്ചാത്തലത്തിലൊരുങ്ങുന്ന, ഈ കുടുംബ ചിത്രം പൂര്‍ണ്ണമായും ഗള്‍ഫിലാണ് ചിത്രീകരിക്കുന്നത്.

സക്കരിയയും ചിത്രത്തിന്റെ ആദ്യ പോസ്റ്റര്‍ ഫേസ്ബുക്കില്‍ പങ്കുവെച്ചിട്ടുണ്ട്. മഞ്ജുവാര്യരുടെ ആദ്യ ബഹുഭാഷ ചിത്രമെന്ന് പറഞ്ഞുകൊണ്ടാണ് സക്കരിയ പോസ്റ്റര്‍ പങ്കുവെച്ചത്.മലയാളത്തിനും അറബിക്കും പുറമെ ഇംഗ്ലീഷിലും ഏതാനും ഇതര ഇന്ത്യന്‍ ഭാഷകളിലും ചിത്രം റിലീസ് ചെയ്യും. സംഗീതം- എം. ജയചന്ദ്രന്‍, സഹ-നിര്‍മ്മാണം- ഷംസുദ്ധീന്‍ എം.ടി., ഹാരിസ് ദേശം, പി.ബി. അനീഷ്, സക്കറിയ വാവാട്. ക്രോസ് ബോര്‍ഡര്‍ ക്യാമറ, ഇമാജിന്‍ സിനിമാസ്, ഫെദര്‍ ടെച്ച് മൂവി ബോക്‌സ് എന്നീ ബാനറുകളില്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം വിഷ്ണു ശര്‍മ നിര്‍വ്വഹിക്കുന്നു. 2022 ജനുവരിയിലായിരിക്കും സിനിമയുടെ ചിത്രീകരണം ആരംഭിക്കുന്നത്.

error: Content is protected !!