
Web Desk
ഉഡുപ്പി സൂറത്ത്കലിൽ യുവാവിനെ നാലംഗ സംഘം കടയിൽ കയറി വെട്ടി കൊന്നു. വ്യാഴാഴ്ച രാത്രി ഒൻപതോടെയാണ് മുഖം മൂടി ധരിച്ചെത്തിയ സംഘം കടയിൽ കയറി സൂറത്ത്കൽ സ്വദേശി ഫാസിലിനെ വെട്ടി കൊന്നത്. ഫാസിലിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കൊലപാതകത്തെ തുടർന്ന് പ്രദേശത്ത് സംഘർഷാവസ്ഥ നിലനിൽക്കുകയാണ്. സൂറത്കലിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു.
സൂള്ളിയ ബെള്ളാരയിൽ യുവമോർച്ച നേതാവ് പ്രവീൺ നെട്ടേറു കഴിഞ്ഞ ദിവസം കൊല്ലപ്പെട്ടതിനെ തുടർന്ന് സംഘർഷാവസ്ഥ നിലനിൽക്കുന്നതിനിടയിലാണ് വീണ്ടും കൊലപാതകം.