പണം ചോദിച്ചിട്ട് നൽകിയില്ല ,മുക്കം മണാശ്ശേരിയിൽ മധ്യവയസ്കന് ലഹരി മാഫിയയുടെ ക്രൂര മർദ്ദനം;തലയ്ക്കും വാരിയെല്ലിനും ഗുരുതരമായി പരിക്ക്

മുക്കം: മണാശ്ശേരിയിൽ പണം ചോദിച്ചിട്ട് നൽകാത്തതിന് മധ്യവയസ്കന് ലഹരി മാഫിയയുടെ ക്രൂര മർദ്ദനം .

ഇന്നലെ രാത്രി 9 മണിക്ക് മണാശ്ശേരിയിൽ വെച്ചാണ് മധ്യവയസ്കനെ ഗുണ്ടാ സംഘം മർദിച്ചത് .കെഎംസിടി യിൽ ഡ്രൈവർ ആയി ജോലി ചെയ്യുന്ന ചാത്തമംഗലം നെച്ചൂളി സ്വദേശി പനങ്ങാട് വീട്ടിൽ മുസ്തഫയ്ക്ക് ആണ് മർദനമേറ്റത്.

രാത്രി 9 മണിക്ക് ജോലികഴിഞ്ഞ് തിരിച്ച് പോകുമ്പോൾ മണാശ്ശേരിയിൽ വെച്ച് അപരിചിതനായ ഒരാൾ പണം ആവിശ്യപെടുക്കയും നൽകാത്തതിനാൽ കൂട്ടാളികളെ വിളിച്ച് വരുത്തി മർദിക്കുകയും ആയിരുന്നു.

തലക്ക് ഗുരുതരമായി പരിക്കേറ്റ മുസ്തഫയുടെ വാരിയെല്ലിനും പൊട്ടുണ്ട് .
പരിക്കേറ്റ മുസ്തഫ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ഐസിയു വിൽ ആണ്.
അക്രമികൾ സ്ഥിരമായി ഇത്തരത്തിൽ പണം ചോദിച്ചുള്ള അക്രമം നടത്താറുണ്ടെന്നു നാട്ടുകാർ പറഞ്ഞു
സംഭവത്തിൽ മുക്കം പോലീസ് അന്വേഷണം ആരംഭിച്ചു

error: Content is protected !!