
NEWSDESK
മലപ്പുറം :തിരൂർ വൈലത്തൂരിൽ നിന്നും ഇന്നലെ മുതൽ കാണാതായ ആളുടെ മൃതദേഹം തിരൂരങ്ങാടി മമ്പുറത്ത് പുഴയിൽ കണ്ടെത്തി.
വൈലത്തൂർ സ്വദേശി അരിക്കാൻ ചോല കൈനാലി ( 56) ആണ് മരണപ്പെട്ടത്.
ഇന്ന് ഉച്ചക്ക് 12മണിയോടെ ആണ് പുഴയിൽ ഒഴുകി പോകുന്ന നിലയിൽ മൃതദേഹംകണ്ടെത്തിയത് പോലീസ് എത്തി മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.മൃതദേഹം ബന്ധുക്കൾ തിരിച്ചറിഞ്ഞു