
NEWSDESK
പത്തനംതിട്ട: എറണാകുളം മൂവാറ്റുപുഴ പുത്തില്ലത്ത് മനയിലെ മഹേഷ് പി എന്നിനെ ശബരിമല മേൽശാന്തിയായി തിരഞ്ഞെടുത്തു. മൂവാറ്റുപുഴ ഏനാനല്ലൂർ സ്വദേശിയാണ് പി എൻ മഹേഷ്. പാറമേക്കാവ് ക്ഷേത്രം ശാന്തിയാണ്.
സന്നിധാനത്ത് നടന്ന ചടങ്ങിൽ അദ്യ നറുക്കിൽ തന്നെ പി എൻ മേൽശാന്തിയായി തിരഞ്ഞെടുക്കപ്പെടുകയായിരുന്നു. പട്ടികയിൽ 17 പേരാണ് ഉണ്ടായിരുന്നത്. പന്തളം കൊട്ടാരത്തിൽ നിന്ന് കെട്ടുമുറുക്കി എത്തിയ വൈദേഹ് എം. വർമ്മ എന്ന കുട്ടിയാണ് ശബരിമല മേൽശാന്തിയുടെ നറുക്ക് എടുത്തത്.തൃശൂർ തൊഴിയൂർ വടക്കേക്കാട്ട് പൂക്കാട്ട് മനയിലെ പി ജി മുരളിയെ മാളികപ്പുറം മേൽശാന്തിയായി തിരഞ്ഞെടുത്തു. ഏഴാമത്തെ നറുക്കിലാണ് അദ്ദേഹം മേൽശാന്തിയായത്. മാളികപ്പുറം ക്ഷേത്രത്തിൽ 12 പേരാണ് അന്തിമ മേൽശാന്തി പട്ടികയിൽ ഉണ്ടായിരുന്നത്. പന്തളം കൊട്ടാരത്തിൽ നിന്നുള്ള നിരുപമ ജി വർമ്മയാണ് നറുക്കെടുത്തത്.വൃശ്ചികം ഒന്നുമുതൽ അടുത്ത ഒരു വർഷത്തേക്കുള്ള സന്നിധാനം, മാളികപ്പുറം മേൽശാന്തിമാരുടെ നറുക്കെടുപ്പാണ് ഇന്ന് നടന്നത്.