
Web Desk
മണ്ണുമാന്തി യന്ത്രം കയറ്റിവന്ന ലോറി റോഡ് ഇടിഞ്ഞ് വീടിന് മുകളിലേക്ക് വീണു. ആളപായമില്ല. വീടിന് കാര്യമായ കേടുപറ്റി. കോഴിക്കോട് ഒളവണ്ണ പഞ്ചായത്ത് ഓഫീസിന് സമീപം മാത്തറ കളത്തിങ്കൽ റോഡിൽ ആയിരുന്നു അപകടം. കളത്തിങ്ങൽ ഷാഹിദിൻ്റെ വീടിന് മുകളിലേക്കാണ് ടിപ്പർ മറിഞ്ഞത്. കോഴിക്കോട് കനത്ത മഴയെ തുടര്‍ന്ന് കോഴിക്കോട് നഗരത്തില്‍ പലയിടത്തും വെളളക്കെട്ട് രൂപപ്പെട്ടിട്ടുണ്ട്.