തിരുവനന്തപുരത്ത് ലോറിയിൽ ഡ്രൈവർ തൂങ്ങി മരിച്ച നിലയിൽ

Web Desk

തിരുവനന്തപുരം കഴക്കൂട്ടത്ത് ലോറി ഡ്രൈവർ തൂങ്ങി മരിച്ച നിലയിൽ. കിൻഫ്ര ഫിലിം പാർക്കിന് സമീപം പാർക്ക് ചെയ്തിരുന്ന ലോറി ഡ്രൈവർ പത്തനംതിട്ട സ്വദേശി സുജിത് (31) നെയാണ് തൂങ്ങിയ നിലയിൽ കണ്ടത്. ലോറിയുടെ വശത്ത് തൂങ്ങി നിൽക്കുന്ന നിലയിലായിരുന്നു മൃതദേഹം. ലോറിയിൽ ഉണ്ടായിരുന്ന കയർ ഉപയോഗിച്ചാണ് തൂങ്ങിയത്.വ്യാഴാഴ്ച രാവിലെ 10 മണിയോടു കൂടി യാത്രക്കാരാണ് മൃതദേഹം കണ്ടത്. കഴക്കൂട്ടം പൊലീസിൽ വിവരം അറിയിച്ചതിനെ തുടർന്ന് പൊലീസ് നടത്തിയ പരിശോധനയിലാണ് ആളെ തിരിച്ചറിഞ്ഞത്. നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം മെഡിക്കൽ കോളജ് മോർച്ചറിയിലേക്ക് മാറ്റി. ലോറിക്കുള്ളിൽ നിന്നും മദ്യക്കുപ്പി കണ്ടെത്തി.

error: Content is protected !!