ലോക്ക് ഡൌൺ പരിഗണിക്കേണ്ടതായി വരും തീരുമാനിച്ചിട്ടില്ല മുഖ്യമന്ത്രി

കേരളത്തില്‍ ഒറ്റ ദിവസം 1038 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ സമ്പൂർണ ലോക്ക് ഡൌൺ പരിഗണിക്കേണ്ടതായി വരും എന്ന് പ്രതിദിന വാർത്ത സമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സമ്പൂർണ അടച്ചിടൽ നിർദേശം വരുന്നുണ്ട് എങ്കിലും ലോക്കഡോൺ തീരുമാനങ്ങൾ എടുത്തിട്ടില്ല


സംസ്ഥാനത്ത് 1038 പേർക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. ഇതിൽ 785 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഇവരിൽ 57 പേരുടെ ഉറവിടം വ്യക്തമായിട്ടില്ല. ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തിയ 109 പേർക്കും വിദേശത്ത് നിന്നെത്തിയ 87 പേർക്ക് രോഗബാധ സ്ഥിരീകരിച്ചു. കൊവിഡ് മൂലം ഒരു മരണം കൂടി ഇന്നുണ്ടായി. ഇടുക്കിയിലെ 75 വയസുകാരനായ നാരായണനാണ് മരിച്ചത്. ഇതുവരെ സംസ്ഥാനത്ത് 15032 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 272 പേർ രോഗമുക്തി നേടി.

error: Content is protected !!