NEWSDESK
കോഴിക്കോട് മുത്തപ്പൻ പുഴ മൈനാവളവിൽ ഇന്ന് രാവിലെയാണ് നാലുവയസ്സ് പ്രായമുള്ള പുള്ളിപ്പുലിയെ ചത്ത നിലയിൽ കണ്ടെത്തിത്, രാവിലെ പാലുമായി
സൊസൈറ്റിയിലേയ്ക്ക് പോയ ക്ഷീര കർഷകരാണ് പുലിയെ റോഡിൽ ചത്ത നിലയിൽ കണ്ടത്. ചത്ത പുള്ളിപ്പുലിയുടെ ദേഹത്ത് നിരവധി മുള്ളുകൾ തറച്ചിട്ടുണ്ട്. അതുകൊണ്ടു തന്നെ മുള്ളൻപന്നിയുടെ ആക്രമണത്തിലാണ് പുള്ളിപ്പുലി ചത്തതെന്നാണ് നിഗമനം.
ഈ ഭാഗത്ത് പുള്ളിപ്പുലിയുടെ ആക്രമണം മുമ്പ് പലപ്പോഴും നടന്നതായി പരാതി ഉയർന്നിരുന്നു. രണ്ടുമാസം മുമ്പ് ഒരു കർഷകന്റെ മൂരി കിടാവിനെ പുള്ളിപ്പുലി ആക്രമിച്ച് കൊന്നിരുന്നു. പ്രദേശത്തിന്റെ പല ഭാഗത്തും പുള്ളിപ്പുലിയെ കണ്ടിരുന്നതായി നാട്ടുകാർ നേരത്തെ പറഞ്ഞിരുന്നു എങ്കിലും ഇത് സംബന്ധിച്ച കാര്യക്ഷമമായി അന്വേഷണം നടന്നിരുന്നില്ല. ഇത് മൂലം ഭീതിയിലായിരുന്നു നാട്ടുകാർ, ഇതിനിടെ പുലിയെ ചത്ത നിലയിൽ കണ്ടത് ആശ്വാസകരമായിരിക്കുകയാണ് നാട്ടുകാർക്കെല്ലാം .