റെക്കോഡിലേക്ക് കുതിച്ച് പൊന്ന്; സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്നും വർധന

കോഴിക്കോട്: സംസ്ഥാനത്ത് സ്വർണവില ഇന്ന് വീണ്ടുമുയർന്നു. ഗ്രാമിന് 110 രൂപയാണ് വർധിച്ചത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന്റെ വില 14,710 രൂപയായി. പവന്റെ വിലയിൽ 880 രൂപയുടെ വർധനവാണുണ്ടായത്. ഒരു പവന്റെ വില 1,17,680 രൂപയിലാണ് വ്യാപാരം പുരോ​ഗമിക്കുന്നത്.

പണിക്കൂലി 10 ശതമാനമെന്ന് കണക്കാക്കിയാൽ, 3 ശതമാനം ജിഎസ്ടിയും ഉൾപ്പെടെ ഒരു പവൻ സ്വർണാഭരണം വാങ്ങാൻ ഇന്ന് ഏകദേശം 1.33 ലക്ഷം രൂപ വരെ ചെലവ് വരും. 18 കാരറ്റ് സ്വർണത്തിന്റെ വിലയും ഉയർന്നു. 90 രൂപയുടെ വർധനവാണ് രേഖപ്പെടുത്തിയത്. ഗ്രാമിന് 12,085 രൂപയായും പവന് 96,680 രൂപയായും വില വർധിച്ചു.

ആഗോള വിപണിയിൽ സ്വർണവില വീണ്ടും ഉയർന്നതാണ് കേരളത്തിലും സ്വർണ വില ഉയരാൻ കാരണം. ഈ ആഴ്ച മാത്രം സ്വർണവില 3.6 ശതമാനം ഉയർന്നു. ഡോളർ ദുർബലമായതും സാമ്പത്തിക നിയന്ത്രണങ്ങളിൽ ഇളവുണ്ടായേക്കുമെന്ന പ്രതീക്ഷകളും സ്വർണത്തിന് കരുത്തേകിയിട്ടുണ്ട്.

സ്വർണത്തിന് പുറമെ വെള്ളി, പ്ലാറ്റിനം, പല്ലാഡിയം തുടങ്ങിയ മറ്റ് ലോഹങ്ങളുടേയും വില ഉയരുന്നുണ്ട്. വെള്ളി 1.3 ശതമാനവും പ്ലാറ്റിനം 2.4 ശതമാനവും പല്ലാഡിയം 1.3 ശതമാനവും ഉയർന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!