കുന്നമംഗലം ബ്ലോക്ക്‌ പഞ്ചായത്ത്‌ കാരശ്ശേരി ഡിവിഷനിൽ നിന്ന് കോൺഗ്രസിന്റെ ഔദ്യോഗിക സ്ഥാനാർഥി വി.എൻ സുഹൈബിനെതിരെ അഡ്വ : മുഹമ്മദ് ദിശാൽ വിമത സ്ഥാനാർത്ഥിയായി മത്സരിക്കും

മുക്കം : കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് കാരശ്ശേരി ഡിവിഷൻ സ്ഥാനാർത്ഥിത്വവുമായി ബന്ധപ്പെട്ട് കോൺഗ്രസിൽ ഏറെ ദിവസത്തെ കോലാഹലങ്ങൾക്കൊടുവിൽ കോൺഗ്രസിന് ഔദ്യോഗിക സ്ഥാനാർഥിയായി. 4 പേരാണ് യു ഡി എഫ് വിമതരായി നാമനിർദ്ദേശ പത്രിക നൽകിയത്. കോൺഗ്രസിന്റെ ഔദ്യോഗിക സ്ഥാനാർഥി വി.എൻ സുഹൈബാണ് നേതൃത്വം പ്രഖ്യാപിച്ച യുഡിഎഫ് സ്ഥാനാർത്ഥി

എന്നാൽ കോൺഗ്രസിന്റെ ഔദ്യോഗിക സ്ഥാനാർഥി വി.എൻ സുഹൈബിനെതിരെ യൂത്ത് കോൺഗ്രസ്‌ തിരുവമ്പാടി നിയോജക മണ്ഡലം കമ്മിറ്റി പ്രസിഡന്റ് അഡ്വ : മുഹമ്മദ് ദിശാൽ വിമത സ്ഥാനാർത്ഥിയായി മത്സരിക്കും.എന്നാൽ തന്റെ സ്ഥാനാർത്ഥിത്വത്തെയും നിലപാടിനെക്കുറിച്ച് ദിശാൽ ഫേസ്ബുക്കിൽ കുറിച്ച കാര്യങ്ങൾ എപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരിക്കുകയാണ് .

ഫേസ്ബുക് കുറിപ്പിന്റെ പൂർണ്ണരൂപം ഇങ്ങനെ ….

ഞാൻ ഉയർത്തിയ പ്രതിഷേധം കാരശ്ശേരിയിലെ പാർട്ടിക്ക് വേണ്ടിയായിരുന്നു എന്നും
എന്നെ ചർച്ചക്ക് വിളിച്ച ജില്ലാ നേതൃത്വം എനിക്ക് മുന്നിൽ വെച്ച ഓഫറുകൾക്ക് ഞാൻ കൊടുത്ത മറുപടി “ഏതെങ്കിലും പദവികൾക്ക് വേണ്ടിയല്ല ഈ പ്രതിഷേധം,നിലവിൽ പ്രഖ്യാപിച്ച കാരശ്ശേരിയിലെ പാർട്ടിക്കാർ അംഗീകരിക്കാത്ത സ്ഥാനാർഥിയെ പിൻവലിച്ചു മറ്റാരെ പ്രഖ്യാപിച്ചാലും ഈ പ്രതിഷേധത്തിൽ നിന്ന് പിന്നോട്ട് പോവും എന്നാണ് ”
കാരശ്ശേരിയിലെ വാർഡ് പ്രസിഡന്റ്‌മാർ ഒന്നടങ്കം ഉയർത്തിയ പ്രതിഷേധങ്ങളെ വകവെക്കാതെ പല തരം താല്പര്യങ്ങൾക്ക് മുന്നിൽ ജില്ലാ നേതൃത്വം മുട്ടുമടക്കി വ്യക്തിപരമായ താല്പര്യങ്ങളോ ലക്ഷ്യങ്ങളോ ഇല്ല
കാരശ്ശേരിയിലെ വാർഡ് പ്രസിഡന്റ്‌മാർ ഉൾപ്പെടെ ഉള്ളവരുടെ അഭിപ്രായങ്ങളും വികാരവും മാനിച്ചു മത്സരിക്കാൻ തീരുമാനിക്കുന്നു
കോൺഗ്രസുകാരനായിരിക്കാൻ ജില്ലാ നേതൃത്വത്തിന്റെ സർട്ടിഫിക്കറ്റല്ല കാരശ്ശേരിയിലെ കോൺഗ്രസുകാരുടെ സർട്ടിഫിക്കറ്റ് കൂടെയുണ്ട്പിന്തുണച്ചവർക്കും വിമർശിക്കാൻ പോവുന്നവരോടും സ്നേഹം മാത്രം

error: Content is protected !!