
newsdesk
കോഴിക്കോട്: ഓണത്തിന് പൂക്കളുമായി കുടുംബശ്രീയും, ഒപ്പം വിഭവസമൃദ്ധമായ സദ്യയൊരുക്കാൻ പച്ചക്കറികളും. പൂക്കളൊരുക്കാൻ ‘നിറപ്പൊലിമ 2024’, പച്ചക്കറികൾക്കായി ‘ഓണക്കനി 2024’ എന്നീ പേരുകളിലാണ് കുടുംബശ്രീ ഇത്തവണ കൃഷിയിറക്കിയത്. ജില്ലയിലെ 80 സി.ഡി.എസുകളിലായി 227 കുടുംബശ്രീ കാർഷികസംഘങ്ങൾ മുഖേന 102.5 ഏക്കറിൽ പൂകൃഷിയും 615 കാർഷിക ഗ്രൂപ്പുകൾ വഴി 74 സി.ഡി.എസുകളിലായി 334.8 ഏക്കറിലാണ് പച്ചക്കറി കൃഷിയുമാണ് ഒരുങ്ങുന്നത്. ഓണപ്പൂകൃഷിയിൽ സ്വയംപര്യാപ്തത കൈവരിക്കുന്നതിനുള്ള കുടുംബശ്രീയുടെ ചുവടുവെയ്പ്പാണ് നിറപ്പൊലിമ. കർഷകർക്ക് ഉത്പ്പാദനം വർദ്ധിപ്പിക്കാൻ കൃഷിവകുപ്പിന്റെ സാങ്കേതിക സഹായമടക്കമുളള പിന്തുണയും കുടുംബശ്രീ മുഖേന ലഭ്യമാക്കുന്നുണ്ട്. പരമാവധി വിപണന മാർഗങ്ങളും സജ്ജമാക്കും. വരുംവർഷങ്ങളിൽ ഈ മേഖലയിലേക്ക് കൂടുതൽ കർഷകരെ ആകർഷിക്കാനും പൂ കൃഷി കൂടുതൽ ഇടങ്ങളിലേക്ക് വ്യാപിപ്പിക്കാനും പദ്ധതിയുണ്ട്.
പച്ചക്കറി ഉത്പാദനത്തിൽ സ്വയം പര്യാപ്തത കൈവരിക്കുന്നതിനോടൊപ്പം വിഷമുക്ത പഴങ്ങളും പച്ചക്കറികളും വിപണിയിലെത്തിക്കുകയെന്നത് ലക്ഷ്യമിട്ടാണ് ‘ഓണക്കനി 2024’ കാർഷിക പദ്ധതി നടപ്പാക്കുന്നത്. കർഷകർക്ക് മികച്ച വരുമാനം ലഭ്യമാക്കുന്നതിനായി ഇടനിലക്കാരെ ഒഴിവാക്കി കർഷകർ മുഖേന കാർഷികോത്പന്നങ്ങൾ പൊതുവിപണിയിലേക്ക് നേരിട്ട് എത്തിക്കാനാണ് കുടുംബശ്രീ ലക്ഷ്യമിടുന്നത്. കൃഷി ചെയ്യുന്ന പൂക്കൾ ഇവ, ജമന്തി, മുല്ലപ്പൂ, ചെണ്ടുമല്ലി, വാടാമുല്ല പച്ചക്കറികൾ
പയർ, പാവൽ, വെണ്ട, പടവലം, നേന്ത്രക്കായ, ചീര, ചേന, തക്കാളി, വഴുതന, മുരിങ്ങ, മാങ്ങ, മുളക്
”ഓണം അടുക്കുന്നതോടെ പൂക്കൾ വിളവെടുക്കാനുള്ള സമയമാകും.നിലവിൽ ജില്ലയിലെ പഞ്ചായത്തുകൾക്ക് കീഴിലുള്ള സംഘങ്ങളും പൂക്കളും പച്ചക്കറിയും കൃഷി ചെയ്യുന്നുണ്ട്. ആവശ്യമായ സഹായം കുടുംബശ്രീ എത്തിക്കുന്നുണ്ട് ”