രാത്രിയില്‍ യാത്രക്കാര്‍ പറയുന്നിടത്ത് ബസ് നിര്‍ത്തണം; കെ.എസ്.ആര്‍.ടി.സി

Web Desk

രാത്രി സമയങ്ങളില്‍ യാത്രക്കാര്‍ ആവശ്യപ്പെടുന്നിടത്ത് കെ.എസ്.ആര്‍.ടി.സി ബസുകള്‍ നിര്‍ത്തണമെന്ന് ജീവനക്കാര്‍ക്ക് കെ.എസ്.ആര്‍.ടി.സിയുടെ ഉത്തരവ്. രാത്രി എട്ട് മുതല്‍ രാവിലെ ആറ് വരെയാണ് യാത്രക്കാരുടെ ആവശ്യാനുസരണം ബസുകള്‍ നിര്‍ത്തേണ്ടത്. സ്ത്രീകള്‍, മുതിര്‍ന്ന പൗരന്മാര്‍, ഭിന്നശേഷിക്കാര്‍ എന്നിവരുടെ ആവശ്യങ്ങള്‍ക്ക് മുഖ്യ പരിഗണന നല്‍കണമെന്നും ജീവനക്കാര്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കി. ഇതുമായി ബന്ധപ്പെട്ട ഉത്തരവ് കെ.എസ്.ആര്‍.ടി.സി സി.എം.ഡി പുറപ്പെടുവിപ്പിച്ചിട്ടുണ്ട്. എന്നാല്‍ മിന്നല്‍ സര്‍വീസുകള്‍ക്ക് പുതിയ ഉത്തരവ് ബാധകമല്ല.

error: Content is protected !!