കെഎസ്ആര്‍ടിസി ബസിന് മുന്നില്‍ അഭ്യാസപ്രതികടനവുമായി യുവാവ്; മോട്ടോര്‍ വാഹന വകുപ്പിന്റെ എട്ടിന്റെ പണി!

കെഎസ്ആര്‍ടിസിയുടെ വഴിമുടക്കി റോഡില്‍ അഭ്യാസം കാണിച്ച ബൈക്കുകാരന് എട്ടിന്റെ പണി കൊടുത്ത് മോട്ടോര്‍ വാഹന വകുപ്പ്. സെപ്തംബര്‍ 26ന് ആയിരുന്നു സംഭവം. സമൂഹമാധ്യമങ്ങളില്‍ വൈറലായ വീഡിയോയില്‍ നിന്നാണ് അഭ്യാസപ്രകടനം കാണിച്ച ബൈക്കുകാരന്‍റെ വിശദാംശങ്ങള്‍ ലഭിച്ചത്. കോത്തായിമുക്കിലെ പ്രവീണ്‍ എന്ന യുവാവിനെതിരെയാണ് നിയമനടപടി.

കണ്ണൂരില്‍ നിന്ന് കാസർക്കോട്ടേക്ക് പോവുകയായിരുന്ന കെഎസ്ആര്‍ടിസി ബസിന് മുന്നിലായിരുന്നു യുവാവിന്‍റെ അഭ്യാസപ്രകടനം. കിലോമീറ്ററുകളോളം യുവാവ് ദേശീയപാതയിലൂടെ തലങ്ങും വിലങ്ങും ബൈക്ക് ഓടിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. ബസ് യാത്രക്കാരും ജീവനക്കാരും അടക്കം പല തവണ വിളിച്ച് പറഞ്ഞിട്ടും ബസിന് തടസം സൃഷ്ടിക്കുന്നത് നിര്‍ത്താന്‍ യുവാവ് തയ്യാറായില്ല.ഹെല്‍മെറ്റ് പോലും ഉപയോഗിക്കാതെയായിരുന്നു അഭ്യാസം.

ഇതിനിടയില്‍ ബൈക്കുകാരന്‍റെ പ്രകടനം ബസിലുണ്ടായിരുന്ന യാത്രക്കാരനാണ് വീഡിയോ പകര്‍ത്തിയത്. വൈറല്‍ വീഡിയോ ശ്രദ്ധയില്‍പ്പെട്ടതോടെ മോട്ടോര്‍ വാഹന വകുപ്പ് നിയമ നടപടി തുടങ്ങി. വിലാസം തപ്പിയെടുത്ത് മോട്ടോര്‍ വാഹന വകുപ്പ് യുവാവിന്‍റെ 10500 രൂപ പിഴയീടാക്കി. അപകടകരമായി വാഹനം ഓടിച്ച് മാര്‍ഗതടസമുണ്ടാക്കിയതിനാണ് പിഴ. സംഭവത്തേക്കുറിച്ച് ജില്ലാ ട്രാന്‍സ്പോര്‍ട്ട് ഓഫീസറും പരാതി നല്‍കിയിരുന്നു.

error: Content is protected !!