
Web Desk
കൊവിഡ് കാലത്ത് പൂർണമായും തകർന്ന മേഖലകളിൽ ഒന്നാണ് കാറ്ററിംഗ് മേഖല.കാറ്ററിംഗ് മേഖല നേരിടുന്ന വിവിധ വിഷയങ്ങൾക്ക് സർക്കാർ അടിയന്തര സഹായം നൽകണമെന്നാവശ്യപ്പെട്ടുകൊണ്ടാണ് വേറിട്ട പ്രതിഷേധ രീതിയുമായി ആൾ കേരള കാറ്ററേഴ്സ് അസോസിയേഷൻ രംഗത്തിറങ്ങിയത്.
മദ്യം വാങ്ങാൻ ആളുകൾ കൂടുമ്പോൾ പ്രശ്നമില്ലാത്ത സർക്കാർ വിവാഹത്തിന് 20 ആളുകളിൽ അധികം പങ്കെടുത്താൽ കേസെടുക്കുന്ന സാഹചര്യം ഉള്ളതിനാലാണ് ബിവറേജസ് കോർപറേഷൻ പ്രതിഷേധത്തിനായി തെരഞ്ഞെടുത്തതെന്ന് ആൾ കേരള കാറ്ററേഴ്സ് അസോസിയേഷൻ പറയുന്നു.രാമനാട്ടുകര സ്വദേശി പ്രമോദ്,പന്തീരങ്കാവ് സ്വദേശി ധന്യ എന്നിവരാണ് സരോവരത്തെ ബിവറേജസ് ഔട്ട്ലറ്റിനു മുന്നിൽ വച്ച് പ്രതീകാത്മ വിവാഹം കഴിച്ചത്.
എം.കെ.രാഘവൻ എം.പി ഉദ്ഘാടനം ചെയ്തു.ആൾ കേരള കാറ്ററേഴ്സ് അസോസിയേഷൻ കോഴിക്കോട് ജില്ല പ്രസിഡൻ്റ് ജാഫർസാദ്ധിഖ് അധ്യക്ഷനായി, സെക്രട്ടറി പ്രേംചന്ദ് വളളിൽ, കെ.ബേബി, സന്തോഷ്, പ്രദീപ് കുമാർ എന്നിവർ പങ്കെടുത്തു.