
Web Desk
വടകര , അഴിത്തല തീരത്ത് മത്തി ചാകര. രാവിലെ 11.30ന് ആണ് വൻ തോതിൽ മത്തി കരയ്ക്ക് അടിഞ്ഞത്. സാൻഡ് ബാങ്ക്സ് വരെ പലയിടത്തായി മത്തി നിറഞ്ഞു. വിവരമറിഞ്ഞെത്തിയ ആളുകൾ വാരിക്കൊണ്ടു പോയി. കരയിൽനിന്ന് 200 മീറ്റർ അകലെ കടലിലും മത്തി സമൃദ്ധമായിരുന്നു. സാൻഡ് ബാങ്ക്സ് പുലിമുട്ടിനു സമീപത്തു നിന്നു മീൻ പിടിക്കാൻ കഴിഞ്ഞു.