തെരുവുനായ് ആക്രമണം; ബൈക്ക് യാത്രക്കാരന് വീണുപരുക്ക്

Web Desk

ഫറോക്ക് , കൊളത്തറ ചുങ്കത്ത് തെരുവുനായ് ആക്രമണത്തിനിടെ ബൈക്ക് നിയന്ത്രണംവിട്ടു മറിഞ്ഞു യാത്രക്കാരനു പരുക്കേറ്റു. കൊളത്തറ ചുങ്കം തലപ്പണ പറമ്പ് പുറ്റേക്കര സിൽവസ്റ്ററിനാണു (ബാബു–69) പരുക്ക്. ഇദ്ദേഹത്തെ ഫറോക്ക് ചുങ്കത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ലോറി ഡ്രൈവറായ സിൽവസ്റ്റർ രാവിലെ നല്ലളത്തെ ജോലിസ്ഥലത്തേക്ക് പോകുമ്പോൾ ചുങ്കത്ത് വച്ച് ബൈക്കിനു പിന്നാലെ ഓടിയെത്തിയ തെരുവുനായ കാലിൽ കടിക്കാൻ ശ്രമിച്ചു. ഇതിനിടെ ബൈക്ക് മറിയുകയായിരുന്നു. ഇരുകൈകൾക്കും വലതു കാലിനുമാണു പരുക്കേറ്റത്.

error: Content is protected !!