ഷൂട്ടിങ്ങിനിടെ സിനിമാ ക്യാമറമാന് തെരുവുനായയുടെ കടിയേറ്റു.

Web Desk

മേത്തോട്ടുതാഴത്ത്‌ രാത്രി സിനിമാ ഷൂട്ടിങ്ങിനിടെ ക്യാമറമാനു തെരുവുനായയുടെ കടിയേറ്റു. അസോഷ്യേറ്റ് ക്യാമറമാൻ കോട്ടയം പനച്ചിക്കാട് സ്വദേശി ജോബിൻ ജോണിനെയാണ് തെരുവുനായ കടിച്ചത്. ‘ദാസേട്ടന്റെ സൈക്കിൾ’ എന്ന സിനിമയുടെ ലൊക്കേഷനിൽ ശനിയാഴ്ച രാത്രി എട്ടോടെയാണു സംഭവം. ഹരീഷ് പേരടി നിർമിക്കുന്ന ചിത്രത്തിലെ മുഖ്യ കഥാപാത്രവും ഹരീഷ് പേരടിയാണ്.
ജോബിൻ ജോണിന്റെ സമീപത്തുകൂടെ പോയ നായ തിരിച്ചുവന്ന് വലതുകാലിന്റെ മുട്ടിനു താഴെയായി കടിക്കുകയായിരുന്നു. ജീൻസിന്റെ ഒരു ഭാഗം പൂർണമായും കടിച്ചു കീറി. ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ തേടി.

error: Content is protected !!