പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ യുവാക്കൾ പിടിയിൽ.

Web Desk

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ പ്രതിയും കൂട്ടുപ്രതിയും പൊലീസ് പിടിയിൽ. കൊയിലാണ്ടി വടകര റൂട്ടിലോടുന്ന സ്വകാര്യ ബസിലെ ക്ലീനറായ അദ്വൈത് എന്ന കണ്ണൻ, കൂട്ടുപ്രതി മണികണ്ഠൻ എന്നിവരെ ഞായറാഴ്ച രാവിലെയാണ് കസ്റ്റഡിയിലെടുത്തത്. മണികണ്ഠൻ മറ്റൊരു ബലാത്സംഗ കേസിൽ പ്രതിയാണ്. അബ്കാരി കേസും ഉണ്ടായിരുന്നു.
കൊല്ലത്തുനിന്ന് പെൺകുട്ടിയെ ബൈക്കിൽ കയറ്റുകയും പയ്യോളിയിൽ ഇറങ്ങിയശേഷം വടകരയിലേക്ക് ബസ് കയറ്റുകയായിരുന്നു. വിവരം പെൺകുട്ടിയുടെ ഒപ്പമുണ്ടായിരുന്ന കുട്ടി വീട്ടുകാരെ അറിയിച്ചു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ വടകരയിൽ വെച്ച് ഇവരെ കണ്ടെത്തുകയായിരുന്നു.
കണ്ണൻ ബൈക്കിൽനിന്ന് ഇറങ്ങി ഓടിയെങ്കിലും കൊയിലാണ്ടി എസ്.ഐ എം.എൻ. അനൂപിന്റെ നേതൃത്വത്തിൽ പിടികൂടി. ജൂനിയർ എസ്.ഐ അരവിന്ദൻ, സി.പി.ഒ ഗംഗേഷ്, എം.എസ്.പിയിലെ വിജീഷ്, സരിത്ത് എന്നിവരാണ് അന്വേഷണസംഘത്തിലുള്ളത്.

error: Content is protected !!