തിരുവമ്പാടിയിൽ ജീരക സോഡയിൽ ചത്ത എലി; സോഡ യൂണിറ്റ് അടച്ചു പൂട്ടി

തിരുവമ്പാടി ∙ ജീരക സോഡയിൽ ചത്ത എലിയെ കണ്ടതിനെ തുടർന്ന് സോഡ നിർമാണ യൂണിറ്റ് ആരോഗ്യവകുപ്പ് അടച്ചുപൂട്ടി .മുക്കം കടവ് പാലത്തിനു സമീപത്തെ കടയിൽ നിന്ന് വാങ്ങിയ ജീരക സോഡയിൽ ആണ് ചത്ത എലിയെ കണ്ടെത്തിയത്. സോഡ നിർമിച്ച തിരുവമ്പാടിയിലെ മുഹമ്മദ്കുട്ടിയുടെ ഉടമസ്ഥതയിലുള്ള തയ്യിൽ സോഡാ നിർമാണ യൂണിറ്റ് ആരോഗ്യവകുപ്പിന്റെയും ഭക്ഷ്യ സുരക്ഷ വകുപ്പിന്റെയും നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ ആണ് അടച്ചുപൂട്ടിയത്.കഴിഞ്ഞ ഞായറാഴ്ച രാത്രി മുക്കം മുത്തേരി സ്വദേശിക്ക് സോഡ കുടിച്ച് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്.പരിശോധനയ്ക്ക് ഹെൽത്ത് ഇൻസ്പെക്ടർ എം സുനീർ, ഫുഡ് ഇൻസ്പെക്ടർ ഡോ. അനു, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ കെ.ബി ശ്രീജിത്ത്, പി. പി .മുഹമ്മദ്, ഷമീർ, കെ.ഷാജു എന്നിവർ നേതൃത്വം നൽകി.

error: Content is protected !!