കോഴിക്കോട്ട് മാവൂർ–തെങ്ങിലക്കടവിൽ , ഹെൽമറ്റില്ലാതെ കുട്ടിയെ തിരിച്ചിരുത്തി സ്കൂട്ടർ യാത്ര; കേസ് എടുത്ത് പൊലീസ്

കോഴിക്കോട്∙ സ്കൂട്ടറിനു പുറകിൽ തിരിഞ്ഞിരുന്ന് അപകടകരമായ വിധത്തിൽ യാത്ര ചെയ്യുന്ന പെൺകുട്ടിയുടെ ദൃശ്യങ്ങൾ പുറത്ത്. കഴിഞ്ഞ ദിവസം രാത്രി കോഴിക്കോട് മാവൂർ–തെങ്ങിലക്കടവ് റോഡിലൂടെ യാത്ര ചെയ്യുന്നതിന്റെ ദൃശ്യം മറ്റൊരു യാത്രക്കാരനാണ് പകർത്തിയത്. പത്തു വയസ്സിൽ താഴെ മാത്രം പ്രായമുള്ള കുട്ടിയാണ് സ്കൂട്ടറിന്റെ പിന്നിലിരുന്ന് യാത്ര ചെയ്തത്.

സ്കൂട്ടർ ഓടിച്ചിരുന്ന ആളും കുട്ടിയും ഹെൽമറ്റ് ധരിച്ചിരുന്നില്ല. ദൃശ്യങ്ങൾ സമൂഹ മാധ്യമത്തിൽ പ്രചരിച്ചതോടെ വാഹനം ഓടിച്ച കുട്ടിയുടെ പിതാവ് ഷഫീഖിനെതിരെ മാവൂർ പൊലീസ് കേസെടുക്കുകയും പിഴ ഈടാക്കുകയും ചെയ്തു. സ്കൂട്ടർ കസ്റ്റഡിയിലെടുത്തു. തുടർ നടപടികൾക്കായി വിവരം മോട്ടർ വാഹന വകുപ്പിനെ അറിയിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!