newsdesk
കോഴിക്കോട്: നടക്കാവിൽ വെച്ച് ഓട്ടോ സഡൺ ബ്രൈക്ക് ഇട്ട് നിർത്തിയതിനെ ചൊല്ലിയുള്ള തർക്കത്തിൽ കലാശിച്ച അടിപിടിയെ തുടർന്ന് ഓട്ടോ തൊഴിലാളികൾ സംഘം ചേർന്ന് കാർ യാത്രക്കാരനെ കോഴിക്കോട് ബീച്ചിൽ വച്ച് മാരകായുധങ്ങൾ ഉപയോഗിച്ച് അതിക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഓട്ടോ ഡ്രൈവർമാരായ മുഹമ്മദ് റാഷിഖ് (നരിക്കുനി ), ജംഷീർ (പുന്നശേരി ), ദിലീപ് (പൊക്കുന്ന് ), ഷമീർ (പറമ്പിൽ ബസാർ ) എന്നിവരെയും ഓട്ടോ തൊഴിലാളികളെ വീൽ സ്പാനർ കൊണ്ട് വധിക്കാൻ ശ്രമിച്ച മനുപ്രസാദ് (വേങ്ങേരി ) ഫാസിൻ രാജ് ( ഈസ്റ്റ് ഹിൽ) എന്നിവരെയുമാണ് ടൗൺ പോലീസ് അറസ്റ്റ് ചെയ്തത്. കേസിൽ കൂടുതൽ പ്രതികൾ ഉൾപ്പെട്ടതായി അന്വേഷണത്തിൽ നിന്നും വ്യക്തമായിട്ടുള്ളതാണ്. പ്രതികളെ കണ്ടെത്തുന്നതിന് ടൗൺ പോലീസ് ഊർജിത അന്വേഷണം നടത്തുന്നുണ്ട്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
ടൗൺ ഇൻസ്പെക്ടർ ബൈജു കെ ജോസിന്റെ നേതൃത്വത്തിൽ സബ് ഇൻസ്പെക്ടർ സുഭാഷ് ചന്ദ്രൻ , മുഹമ്മദ് സിയാദ് ,സുലൈമാൻ , രാജീവൻ, , മുഹമ്മദ് സബീർ ,സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ
അജീഷ് , ഡൈജു ഡേവിസ്, ബിനിൽകുമാർ,വിജീഷ്, ബിജു, പ്രബീഷ്,ശ്രീജിത്ത് കുമാർ , രാകേഷ് , ഹരീഷ്, സിവിൽ പോലീസ് ഓഫീസർമാരായ ജിതേന്ദ്രൻ , സജീഷ് , പ്രവീൺ ഹോം ഗാർഡ് പുരുഷോത്തമൻ എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.