വാഹനങ്ങൾ “വഴുതി” അപകടത്തിലാകുന്നത് പതിവ് ;കാരശ്ശേരി മണ്ഡലം കോൺഗ്രസ് സമരത്തിന്

മുക്കം: സംസ്ഥാന പാതയിലെ അശാസ്ത്രീയ പ്രവൃത്തിക്കെതിരെ കാരശ്ശേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റി സമരത്തിലേക്ക്. വാഹനങ്ങൾ “വഴുതി” അപകടത്തിലാകുന്നത് പതിവായതോടെയാണ് കോൺഗ്രസ് സമരത്തിനിറങ്ങുന്നത്. ഇന്നലെയും സംസ്ഥാന പാതയിൽ മുക്കം അരീക്കോട് റോഡിൽ കറുത്ത പറമ്പിലും, മുക്കം ഓമശ്ശേരി റോഡിലുമായി 2 കാറുകൾ അപകടത്തിൽപ്പെട്ടു. ഞായറാഴ്ചയും മുക്കം അരീക്കോട് റോഡിൽ 2 അപകടങ്ങളുണ്ടായി. ഒരാഴ്ചക്കുള്ളിൽ മരണം സംഭവിച്ചതുൾപ്പെടെ 10 അപകടങ്ങൾ നടന്നു.

കോടികൾ ചെലവഴിച്ചുള്ള നവീകരണ പ്രവൃത്തിക്കെതിരെ തുടക്കം മുതലേ പരാതികളായിരുന്നു.
അശാസ്ത്രീയമായ പ്രവൃത്തി മൂലം വാഹനങ്ങൾ തെന്നിയാണ് പല അപകടങ്ങളും സംഭവിക്കുന്നതെന്ന് യാത്രക്കാർ പറയുന്നു. ഇന്നലെ അരീക്കോട് റോഡിൽ കറുത്ത പറമ്പിലും, ഓമശ്ശേരി റോഡിൽ മുത്തേരിക്ക് സമീപവുമാണ് 2കാറുകൾ അപകടത്തിൽ പെട്ടത്. മുത്തേരിയിൽ നിയന്ത്രണം വിട്ടാണ് കാർ മറിഞ്ഞത്.വയനാട് വൈത്തിരി സ്വദേശി റഫീഖ് പരിക്കില്ലാതെ രക്ഷപ്പെട്ടു. കാർ പൂർണ്ണമായും തകർന്നു.


ഓമശ്ശേരി റോഡിൽ മുത്തേരി കാപ്പുമല വളവ് എന്നിവിടങ്ങളിലാണ് അപകട മേഘല. കറുത്ത പറമ്പിൽ ഇന്നലെയും നിയന്ത്രണം വിട്ട് കാർ അപകടത്തിൽ പെട്ടു. കറുത്ത പറമ്പ് ഓവുങ്ങൽ തോട്ടിലേക്ക് മൂക്ക് കുത്തിയ കാറിലെ 3 യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു. താമരശ്ശേരി ഭാഗത്തേക്ക് പോവുകയായിരുന്ന കാറാണ് നിയന്ത്രണം വിട്ട് ഓവുങ്ങൽ തോട്ടിലേക്ക് മറിഞ്ഞ് അപകടമുണ്ടായത്. നെല്ലിക്കാപറമ്പിന് സമീപം എയർപോർട്ട് കവലയിൽ നിയന്ത്രണം വിട്ട് കാർ പോസ്റ്റിലിടിച്ച് അപകടമുണ്ടായി. എയർപോർട്ട് കവലയിൽ ലോറിയിടിച്ച് കുനിയിൽ സ്വദേശി കുഞ്ഞാലിക്കുട്ടി(73) മരിച്ചത് കഴിഞ്ഞ ബുധനാഴ്ചയായിരുന്നു

error: Content is protected !!