കൊട്ടാരക്കരയിൽ പതിനാലുക്കാരിയെ പീഡിപ്പിച്ചു ഗര്‍ഭിണിയാക്കിയ വയോധികന് 80 കൊല്ലം കഠിനതടവും 80,000 രൂപ പിഴയും

newsdesk

കൊട്ടാരക്കര: പതിനാലുക്കാരിയെ പീഡിപ്പിച്ചു ഗര്‍ഭിണിയിക്കിയ വയോധികന് 80 കൊല്ലം കഠിനതടവും 80,000 രൂപ പിഴയും. കരിക്കം ഐപ്പള്ളൂര്‍ സ്വദേശി പൊടിക്കുഞ്ഞി(64)നെയാണ് കോടതി ശിക്ഷിച്ചത്.

കൊട്ടാരക്കര പോക്‌സോ കോടതി ജഡ്ജി ടി.ആര്‍.റീനാദാസാണ് പ്രതിക്ക് ശിക്ഷ വിധിച്ചത്. 2021-ല്‍ കൊട്ടാരക്കര പോലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ഡി.എന്‍.എ. പരിശോധനയിലാണ് പ്രതിയെ കണ്ടെത്തിയത്.

error: Content is protected !!