
newsdesk
കൂടരഞ്ഞി: കുടുംബാരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ ലോക പ്രമേഹ ദിനം വിപുലമായി ആചരിച്ചു. കൂടരഞ്ഞി കുരിശുപള്ളി അങ്കണത്തിൽ നടത്തിയ പ്രമേഹ ദിനം മെഡിക്കൽ ഓഫീസർ ഡോക്ടർ
പി.കെ ദിവ്യ ഉദ്ഘാടനം ചെയ്തു.
പ്രമേഹം എന്ന ജീവിതശൈലി രോഗം ജീവിതത്തിന്റെ ഏത് ഘട്ടത്തിലും ഏത് പ്രായക്കാരെയും ബാധിക്കുമെന്നും വ്യായാമം ജീവിതത്തിന്റെ ഭാഗമാക്കണമെന്നും മെഡിക്കൽ ഓഫീസർ ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിച്ചു.
കൂടരഞ്ഞിയിൽ നടത്തിയ ജീവിതശൈലി രോഗ നിർണയ ക്യാമ്പിൽ വ്യാപാരികൾ, ഓട്ടോ തൊഴിലാളികൾ, ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ, പൊതുജനങ്ങൾ എന്നിവർ പങ്കെടുത്തു. 100 പേർ പങ്കെടുത്ത ക്യാമ്പിൽ ജീവിതശൈലി രോഗ നിർണയം, ക്യാൻസർ സ്ക്രീനിംഗ്, HB പരിശോധന, എന്നിവ നടത്തി. പുതിയതായി ജീവിതശൈലി രോഗങ്ങൾ കണ്ടെത്തിയ 12പേരെ റഫർ ചെയ്തു.
ഹെൽത്ത് ഇൻസ്പെക്ടർ കെ.ബി ശ്രീജിത്ത്, ഓട്ടോ തൊഴിലാളി യൂണിയൻ സെക്രട്ടറി ചാക്കോ ദേവസിയ, ഹോട്ടൽ ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ സെക്രട്ടറി വിജയൻ, ജൂനിയർ പബ്ലിക് ഹെൽത്ത് നേഴ്സ് എം.ഖദീജ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ പി. ആദിഷ്, മിഡ് ലെവൽ സർവീസ് പ്രൊവൈഡർ
പി. വി. ശബ്ന, ലെറ്റീഷ ബേബി, ആശാവർക്കർമാർ സുമതി രാജൻ, ഷീജ കെ.കെ എന്നിവർ നേതൃത്വം നൽകി