
newsdesk
മുക്കം : കൊടിയത്തൂരിൽ പണമിടപാട് കേസിൽ സുഹൃത്തിനെ വീട്ടിൽ കയറി മർദിച്ച് യുവാവ് . മർദ്ദന കാരണം ചോദിക്കാൻ ബൈക്കിൽ എത്തിയ സുഹൃത്തിന്റെ സഹോദരങ്ങളെയും കാർ ഇടിപ്പിച്ചു അപായപെടുത്താൻ മൃഗീയ ശ്രമം നടത്തി യുവാവ് .
കൊടിയത്തൂർ പഴംപറംബ് സ്വദേശികളായ സുഹൃത്തുക്കളായ തൻസീഫും ,ഇർഫാനും തമ്മിൽ ഉണ്ടായ പണമിടപാടിന്റെ പേരിൽ ഇന്ന് രാവിലെ ഇർഫാൻ തന്സീഫിന്റെ വീട്ടിൽ പോയി മർദിക്കുകയായിരുന്നു .മർദ്ദനത്തിൽ ഗുരുതര പരിക്കേറ്റ തൻസീഫിനെ മർദിച്ച ഇർഫാൻ തന്നെയാണ് ഹോസ്പിറ്റലിൽ എത്തിച്ചത് .അതിനു ശേഷം ഹോസ്പിറ്റലിൽ നിന്നും കാർ പാർക്ക് ചെയ്യട്ടെ എന്ന് പറഞ്ഞു ഇർഫാൻ സ്ഥലത്തുനിന്നും പോകുകയായിരുന്നു .
തുടർന്ന് തന്സീഫിന്റെ സഹോദരങ്ങളായ തസ്നീം ,തന്സീൽ എന്നിവർ സഹോദരന് മർദ്ദനമേറ്റ വിവരം അറിഞ്ഞു ഹോസ്പിറ്റലിലേക്ക് വരുന്ന വഴിയിൽ പാഴൂരിൽ വെച്ച് ഇർഫാന്റെ കാർ കാണുകയും തടയാൻ ശ്രമിക്കുകയും ചെയ്യുകയും ചെയ്തു .എന്നാൽ ഇർഫാൻ കാർ നിർത്താതെ ബൈക്കിനെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു .
ഇടിയുടെ ആഘാതത്തിൽ രണ്ടുപേർക്കും ഗുരുതര പരിക്കേറ്റു .നാട്ടുകാർ ഉടനെ KMCT യിൽ പ്രവേശിപ്പിച്ചു .ഇർഫാൻ ഇപ്പോൾ ഒളിവിൽ ആണ് .മാവൂർ പോലീസും ,മുക്കം പോലീസും കേസെടുത്തു അന്വേഷണം ആരംഭിച്ചിട്ടുണ്ട് .പരിക്കേറ്റ മൂന്നുപേരെയും വിദഗ്ധ ചികിത്സക്കായി ഉടനെ മെഡിക്കൽ കോളേജിലേക്ക് കൊണ്ട് പോകും .