കൊടിയത്തൂർ സർവീസ് സഹകരണ ബാങ്ക് നാളികേര കോംപ്ലക്സ് നവംബർ നാലിന് മന്ത്രി മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും

Local News

കൊടിയത്തൂർ സർവീസ് സഹകരണ ബാങ്കിനു കീഴിൽ പന്നിക്കോട് ആരംഭിക്കുന്ന നാളികേര കോംപ്ലസാണ് പ്രവർത്തനസജ്ജമായത്. നബാർഡിന്റെ സാമ്പത്തിക സഹായത്തോടെ 9 കോടിയോളം രൂപ ചിലവഴിച്ചാണ് ആധുനിക യന്ത്ര സംവിധാനങ്ങളും സൗകര്യങ്ങളുമൊരുക്കി നാളികേര കോംപ്ലക്സ് നിർമാണം പൂർത്തീകരിച്ചത്. പ്രതിദിനം 50000 നാളികേരം സംസ്‌കരിച്ച് 5000 ലിറ്റർ വെളിച്ചെണ്ണ ദിവസേന ഉൽപ്പാദിപ്പിക്കാൻ ശേഷിയുള്ള ഈ പ്ലാൻറ്, ജില്ലയിലെ സഹകരണ മേഖലയിലെ ഏറ്റവും വലിയ സംരംഭങ്ങളിൽ ഒന്നുകൂടിയാണ്. 2011 ബാങ്കിൽ തന്നെ നാച്ചുറൽ കോക്കനട്ട് ഓയിൽ എന്ന പേരിൽ വെളിച്ചെണ്ണ ഉൽപാദന യൂണിറ്റ് പ്രവർത്തിച്ചുവരുന്നുണ്ട്. ഇവിടെ ഉൽപാദിപ്പിക്കുന്ന ശുദ്ധമായ വെളിച്ചെണ്ണക്ക് കേരളത്തിൽ ലഭിച്ച ജനപ്രീതിയാണ് കൂടുതൽ ഉത്പാദനശേഷിയുള്ള ഫാക്ടറിക്ക് തുടക്കമിടാൻ ബാങ്കിനെ പ്രേരിപ്പിച്ചത്.

മലയോര മേഖലയിലെ നാളികേര കർഷകർക്കാണ് പുതിയ നാളികേര കോംപ്ലക്സ് വരുന്നതോടെ ഏറെ ഗുണം ലഭിക്കുക. വിപണി വിലയേക്കാൾ അധിക വിലയും സ്ഥിര വിപണിയും ഇത് ഉറപ്പുവരുത്തും. ഒരുവിധ മായവും മാലിന്യങ്ങളും കലരാത്ത വിധം വെളിച്ചെണ്ണ ഉൽപ്പാദിപ്പിക്കാനുള്ള ആധുനിക സംവിധാനങ്ങളാണ് പുതിയ ഫാക്ടറിയിൽ ഒരുക്കിയിരിക്കുന്നത്. നാച്ചുറൽ വെള്ളിവെളിച്ചെണ്ണ എന്ന പേരിലാണ് പുതിയ ഫാക്ടറിയിൽ നിന്നും വെളിച്ചെണ്ണ പുറത്തിറക്കുന്നത്.
എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും പാലിച്ച് ഉൽപ്പാദനം നടത്തുന്നതിനായി ആധുനിക ക്വാളിറ്റിലാബ്, 10000 ലിറ്റർ ശേഷിയുള്ള മലിനജലസംസ്കരണ പ്ലാൻറ്, ആധുനിക അഗ്നി ബാധ നിയന്ത്രണ സംവിധാനങ്ങൾ എന്നിവയെല്ലാം
ഈ ഫാക്ടറി സമുച്ചയത്തിൽ ഒരുക്കിട്ടുണ്ട് . നാളികേര കോംപ്ലക്സ് നവംബർ 4 വ്യാഴാഴ്ച 2 .30 ന് നടക്കുന്ന ചടങ്ങിൽ പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും.

error: Content is protected !!