
Local News
കൊടിയത്തൂർ ഗ്രാമ പഞ്ചായത്തിൽ മാലിന്യ സംസ്കരണ പ്രവർത്തനം സുഗമമാക്കുന്നതിന്റെ ഭാഗമായി പുതിയ പദ്ധതിക്ക് തുടക്കമായ്. മുഴുവൻ വീടുകൾക്കും സ്ഥാപനങ്ങൾക്കും നൽകുന്നതിനായി പാഴ്‌വസ്തു ശേഖരണ കലണ്ടർ സ്റ്റിക്കർ രൂപത്തിൽ തയ്യാറാക്കിയാണ് മാലിന്യ സംസ്കരണത്തിന് പഞ്ചായത്ത് പുതുവഴി തേടുന്നത്. വാതിൽപ്പടി സേവനത്തിന്റെ ഭാഗമായി ഓരോ മാസവും ഹരിത കർമ്മ സേന ശേഖരിക്കുന്ന പാഴ്‌വസ്തുക്കളുടെ വിവരം ഇതിൽ രേഖപ്പെടുത്തും. ചുമരിലോേ വാതിലിലോ ഒട്ടിച്ചു വയ്ക്കാവുന്നതരത്തിലാണ് കലണ്ടർ തയ്യാറാക്കിയത്. ഓരോ വാർഡിലുമുള്ള ഹരിത കർമ്മ സേനയുടെ നമ്പറും ഇതിൽ രേഖപ്പെടുത്തും.
പൊതുജനങ്ങൾക്ക് എളുപ്പത്തിൽ ഹരിത കർമ്മ സേനയുടെ സേവനം ഇതുവഴി ലഭ്യമാകുമെന്ന് ഗ്രാമ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ എം ടി റിയാസ് പറഞ്ഞു. ഗ്രമ പഞ്ചായത്ത് ഓഫീസിൽ നടന്ന പരിപാടിയിൽ പാഴ് വസ്തു ശേകരണ സ്റ്റിക്കർ പഞ്ചായത്ത് ഓഫീസിൽ ഒട്ടിച്ചു കൊണ്ട് കുന്നമംഗലം ബ്ലോക്ക് പഞ്ചായത് പ്രസിഡന്റ് ബാബു നെല്ലൂളി ഉദ്ഘടനo നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ഷംലൂലത്ത് അദ്യക്ഷത വഹിച്ചു.ഹരിത കേരളം മിഷൻ റിസോഴ്സ് പേഴ്സൺ രാജേഷ് പദ്ധതി വിശദീകരിച്ചു. പ്രവർത്തന മാർഗ രേഖ വിശദീകരണം നിറവ് ഹരിത സഹായസ്ഥാപനം കോർഡിനേറ്റർ പ്രസൂൺ നിർവഹിച്ചു.
പഞ്ചായത്ത് സെക്രട്ടറി ഹരിഹരൻ, വൈസ് പ്രസിഡന്റ് കരീം പഴങ്കൽ , ആയിഷ ചേലപ്പുറത്ത്, ദിവ്യ ഷിബു. റിയാസ് എം ടി, ഡോ മനുലാൽ, കെ പി അബ്ദുറഹിമൻ, കെ ടി മൻസൂർ. കെ ടി ഹമീദ്, കുടുംബശ്രീ എ ഡി എസ് സുജാത എന്നവർ ചടങ്ങിൽ സംസാരിച്ചു.