
newsdesk
കോടഞ്ചേരി: കോടഞ്ചേരി പഞ്ചായത്തിൽ കാട്ടാന ശല്യം രൂക്ഷമാകുന്നു . പേടിച്ചു പുറത്തിറങ്ങാനാവാതെ നിരവധി കുടുംബങ്ങൾ.ജനവാസ മേഖലയിൽ കാട്ടാന കൃഷി നശിപ്പിക്കുന്നത് നിത്യ സംഭവമായി മാറുകയാണ് .
കോടഞ്ചേരി പഞ്ചായത്തിലെ ഒന്നാം വാർഡായ മരുതിലാവിൽ ആണ് കാട്ടാന വ്യാപകമായി കൃഷി നശിപ്പിക്കുന്നത്ഫോറെസ്റ്റ് അധികൃതർ തിരിഞ്ഞു നോക്കുന്നില്ലന്നും ശാശ്വത പരിഹാരം വേണമെന്നുമുള്ള ആവശ്യം ശക്തം.
ആന വരുമ്പോൾ പേടിപ്പിക്കാൻ ഫോറെസ്റ്റ് ഉദ്യോഗസ്ഥർ തന്നെ നൽകിയ പടക്കം പൊട്ടിച്ചതിന്റെ പേരിൽ അനാവശ്യമായി വീടുകളിൽ പരിശോധന നടത്തുന്നതായും പരാതിയുണ്ട്.കോടഞ്ചേരി പഞ്ചായത്തിലെ ഒന്നാം വാർഡായ വട്ടച്ചിറ മരുതിലാവിൽ വാഴ ,തെങ്ങ് ,കമുക് ,കാപ്പി തുടങ്ങിയ കൃഷികളാണ് കാട്ടാന വ്യാപകമായി നശിപ്പിക്കുന്നത്.നിരവധി തവണ വിവിധ ഡിപാർട്മെന്റുകളിൽ പരാതി നല്കിയിട്ടും ഒരു നടപടിയും ഉണ്ടായിട്ടില്ല എന്ന് നാട്ടുകാർ പരാതി പറയുന്നു .
ആനകൾ നശിപ്പിക്കുന്ന കൃഷിയ്ക്ക് കിട്ടുന്ന നഷ്ടപരിഹാര തുകയും വളരെ തുച്ഛമാണ് .ആന ശല്യം കാരണം നിരവധി കുടുംബങ്ങൾ ഇവിടെ നിന്നും സ്ഥലം മാറിപ്പോയതായും നാട്ടുകാർ പറയുന്നു .ഫോറെസ്റ്റ് ഉദ്യോഗസ്ഥർ അവരുടെ ഉത്തരവാദിത്വത്തിൽ വീഴ്ചവരുത്തുന്നുവെന്നും വനാതിർത്തിയിൽ സ്പെൻസിങ് സ്ഥാപിച്ചു വാച്ചർമാരെയും നിയോഗിക്കണമെന്നും നാട്ടുകാരോടുള്ള സമീപനം ഫോറെസ്റ്റ് ഉദ്യോഗസ്ഥർ തിരുത്തണമെന്നും സ്ഥലം സന്ദർശിച്ച കോടഞ്ചേരി പഞ്ചായത് പ്രസിഡന്റ് അലെക്സ് ചെമ്പകശ്ശേരി പറഞ്ഞു