
newsdesk
കോടഞ്ചേരി∙ തുഷാരഗിരി ചാലിപ്പുഴയിൽ മലവെള്ളപ്പാച്ചിൽ. ഉച്ചകഴിഞ്ഞ് മൂന്നേമുക്കാലോടെയാണ് മലവെള്ളപ്പാച്ചിൽ ഉണ്ടായത്. ചെമ്പുകടവ് പ്രദേശത്ത് കാര്യമായ മഴ മലവെള്ളപ്പാച്ചിൽ ഉണ്ടായ സമയത്തില്ലായിരുന്നു. കാട്ടിൽ മഴ പെയ്തതാണ് മലവെള്ളപ്പാച്ചിൽ ഉണ്ടാവാനുള്ള കാരണം. കാട്ടിൽ ഉരുൾപൊട്ടൽ ഉണ്ടായിട്ടുണ്ടാവുമെന്നും പ്രദേശവാസികൾ പറയുന്നു.
പ്രദേശവാസികൾക്ക് മലവെള്ളപ്പാച്ചിയിൽ ഉണ്ടാവാനുള്ള സാധ്യത മുൻകൂട്ടി മനസ്സിലാക്കാമെങ്കിലും ദൂരസ്ഥലങ്ങളിൽ നിന്ന് വരുന്ന വിനോദസഞ്ചാരികൾക്ക് ഇത് മനസ്സിലാക്കാതെ വരുമ്പോഴാണ് പലപ്പോഴും അപകടം ഉണ്ടാകുന്നത്. അപകട സാധ്യത മുൻ നിർത്തി തുഷാരഗിരി വെള്ളച്ചാട്ടം ഉൾപ്പെടുന്ന ഇക്കോ ടൂറിസം സെന്ററിലേക്കുള്ള പ്രവേശനം നേരത്തെ തന്നെ നിരോധിച്ചു.