കളമശ്ശേരി സുനാമി ഇറച്ചിക്കേസ്; പ്രതി ജുനൈസ് വധശ്രമമടക്കം അഞ്ച് കേസുകളിലും പ്രതി

WebDesk

എറണാകുളം കളമശ്ശേരിയില്‍ വില്‍പ്പനക്കായി വച്ച 500 കിലോ പഴകിയ ഇറച്ചി പിടികൂടിയ സംഭവത്തിൽ പിടിയിലായ ജുനൈസ് മറ്റ് ക്രിമിനൽ കേസുകളിലും പ്രതിയാണെന്ന് പൊലീസ്. ഇയാളുടെ പേരിൽ മണ്ണാർക്കാട് പൊലീസ് സ്റ്റേഷനിൽ വധശ്രമമടക്കം അഞ്ച് കേസുകളുണ്ടെന്നാണ് പൊലീസ് പറയുന്നത്. തമിഴ്നാട് പൊള്ളാച്ചിൽ നിന്നാണ് ജുനൈസ് പഴകിയ മാംസം കൊണ്ടുവന്നത്. ഇയാള്‍ക്കെതിരെ 269, 270, 273,34, 328 വകുപ്പുകൾ ചുമത്തിയിട്ടുണ്ടെന്നും ജുനൈസ് ഇറച്ചി വിറ്റവരേയും കണ്ടെത്തി കേസെടുക്കുമെന്ന് ഡിസിപി എസ് ശശിധരൻ അറിയിച്ചു.

അതേസമയം, പഴയതാണെന്നറിഞ്ഞ് തന്നെയാണ് ഇറച്ചി കൊണ്ടുവന്നതും സൂക്ഷിച്ചതുമാണ് അറസ്റ്റിലായ ജുനൈസിന്‍റെ മൊഴി. വീട്ടിൽ നിന്ന് പിടികൂടിയ ബില്ലുകളിലുള്ള കടകളുമായി ഇടപാട് ഉണ്ടായിട്ടുണ്ടെന്നും കുറഞ്ഞ വിലക്കാണ് ഇവര്‍ക്ക് ഇറച്ചി വിറ്റിരുന്നതെന്നും ജുനൈസ് പൊലീസിനോട് പറഞ്ഞു. ഇന്നലെ പൊന്നാനിയില്‍ നിന്ന് കസ്റ്റഡിയിലെടുത്ത ജുനൈസിനെ ഇന്ന് രാവിലെ ചോദ്യം ചെയ്തപ്പോഴാണ് ‍ഇറച്ചിക്കച്ചവടത്തിലെ കള്ളകഥകള്‍ പുറത്ത് വന്നത്. ഇറച്ചി കൊണ്ടുവന്നത് തമിഴ്നാട്ടിലെ പൊള്ളാച്ചില്‍ നിന്നാണെന്ന് ജുനൈസ് പൊലീസിനോട് പറഞ്ഞു.

error: Content is protected !!