സംസ്ഥാനത്ത് ഈ മാസം 30നകം പുതിയ മദ്യനയം പ്രഖ്യാപിക്കാന്‍ തീരുമാനം;ഇന്ന് ചേര്‍ന്ന മന്ത്രിസഭായോഗത്തിലാണ് മദ്യനയം പ്രഖ്യാപിക്കല്‍ സംബന്ധിച്ച് ധാരണയായത്

സംസ്ഥാനത്ത് ഈ മാസം 30നകം പുതിയ മദ്യനയം പ്രഖ്യാപിക്കാന്‍ തീരുമാനം;ഇന്ന് ചേര്‍ന്ന മന്ത്രിസഭായോഗത്തിലാണ് മദ്യനയം പ്രഖ്യാപിക്കല്‍ സംബന്ധിച്ച് ധാരണയായത്.

യുഡിഎഫ് ഉപസമിതിയാകും മദ്യനയം ആദ്യം ചര്‍ച്ച ചെയ്യുക. തുടര്‍ന്നാകും മുഖ്യമന്ത്രി പരിഗണിക്കുക. കരട് മദ്യനയം മുഖ്യമന്ത്രിക്ക് കൈമാറാനുള്ള എക്‌സൈസ് മന്ത്രിയുടെ തീരുമാനം മാറ്റി.

യുഡിഎഫ് ഉപസമിതി ചര്‍ച്ച ചെയ്തതിന് ശേഷം പരിഗണിക്കാമെന്ന് മുഖ്യമന്ത്രി ഇന്ന് ചേര്‍ന്ന് മന്ത്രിസഭായോഗത്തില്‍ വ്യക്തമാക്കി. യുഡിഎഫ് ഉപസമിതിയുടെ അധ്യക്ഷന്‍ കോണ്‍ഗ്രസ് അംഗമായിരിക്കും. കെപിസിസി അധ്യക്ഷനാകും തീരുമാനിക്കുക. മറ്റ് അംഗങ്ങളെ ഘടക കക്ഷികളും തീരുമാനിക്കും. ഉപസമിതി ചര്‍ച്ച ചെയ്തതിന് ശേഷമാകും കരട് മദ്യനയവും ഉപസമിതിയുടെ തീരുമാനങ്ങളും മുഖ്യമന്ത്രി പരിശോധിക്കുക. തുടര്‍ന്ന് ഈ മാസം 30നകം തന്നെ പുതിയ മദ്യനയം പ്രഖ്യാപിക്കാനാണ് നിലവിലെ തീരുമാനം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!