
newsdesk
തിരുവനന്തപുരം: സംസ്ഥാനത്ത് ഇൻഷുറൻസ് ഇല്ലാതെ റോഡിലോടുന്ന വാഹനങ്ങൾ പിടിച്ചെടുക്കാൻ ശുപാർശ. പിടിച്ചെടുക്കുന്ന വാഹനങ്ങൾ ഇൻഷുറൻസ് പുതുക്കിയശേഷം ഉടമകൾക്ക് വിട്ടുകൊടുക്കാമെന്നാണ് ട്രാൻസ്പോർട്ട് കമ്മിഷണർ സർക്കാരിന് നൽകിയ ശുപാർശയിൽ വ്യക്തമാക്കുന്നത്. സംസ്ഥാനത്തെ റോഡുകളിലെത്തുന്ന 38 ശതമാനം വാഹനങ്ങൾക്കും ഇൻഷുറൻസ് പരിരക്ഷയില്ലെന്നും മോട്ടർ വാഹന വകുപ്പ് വ്യക്തമാക്കുന്നു. ഇൻഷുറൻസ് എടുക്കാതെ നിരത്തിലിറങ്ങുന്നതിൽ ഭൂരിഭാഗവും സ്വകാര്യ- ഇരുചക്രവാഹനങ്ങളാണ്.
നിലവിൽ ഇൻഷുറൻസില്ലാത്ത വാഹനങ്ങൾക്ക് 2000 രൂപ പിഴയീടാക്കുന്നുണ്ട്. ആവർത്തിച്ചാൽ പിഴ ഇരട്ടിയാക്കും. എന്നാൽ, ഇവയ്ക്ക് പിഴചുമത്തുന്നത് ഫലപ്രദമല്ലെന്നും ഗതാഗത വകുപ്പ് ചൂണ്ടിക്കാട്ടുന്നു