കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മുക്കം യൂണിറ്റ്; ആദരവും യാത്രയയപ്പും നൽകി

Local News

ഇന്ത്യയിൽ ആദ്യമായി ബ്രാൻഡിംങ് രംഗത്ത് ഡോക്ടറേറ്റ് നേടിയ റിയാസ് കുങ്കഞ്ചേരിയെ ആദരിക്കലും ഈ തവണ ഹജ്ജിന് യാത്ര തിരിക്കുന്നവർക്ക് യാത്രയയപ്പും നൽകി കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മുക്കം യൂണിറ്റ് . മുക്കം വ്യാപാര ഭവനിൽ നടന്ന ചടങ്ങിൽ പ്രസിഡന്റ് പി. അലി അക്ബർ അദ്ധ്യക്ഷത വഹിച്ചു.റിയാസ് കുങ്കഞ്ചേരിക്ക് വ്യാപാരി വ്യവസായി ഏകോപന സമിതി മുക്കം യൂണിറ്റിന്റ പ്രസിഡണ്ട് പി. അലി അക്ബർ ഉപഹാരം കൈമാറി. ഡിറ്റൊ തോമസ്, മജീദ് പോളി , അബ്ദു ചാലിയാർ ,അസ്ലം എം.ടി, പുരുഷോത്തമൻ , റിയാസ് കുങ്കൻഞ്ചേരി, ഗഫൂർ ടി.പി ,ശരീഫ് മിലൻ, അനീസുദീൻ ഇന്റിമേറ്റ് , കെ.സി അഷ്റഫ്, എന്നിവർ സംസാരിച്ചു.

error: Content is protected !!