നിയമവിരുദ്ധമായി വീടും പറമ്പും ബാങ്കുകൾ ജപ്‌തി ചെയ്യരുത്; കേരള സംസ്ഥാന കടം കടക്കെണി പീഡിതർ സംഘടന

രാമനാട്ടുകര: കേരളത്തിലെ കടം, കടക്കെണി പീഡിതർ സംഘടനയുടെ പത്താം വാർഷികാഘോഷം വൈദ്യരങ്ങാടിയിലെ സംഘടനയുടെ ആസ്ഥാനത്ത് വെച്ച് നടന്നു.

ലോണെടുത്ത് പ്രതിസന്ധിയിലാവുന്നവർക്കെതിരെ സർഫൈസി നിയമത്തിൻ്റെ മറവിൽ പാവപ്പെട്ടവനെ മാത്രം തെരഞ്ഞെടുത്ത് നിയമവിരുദ്ധമായി ബാങ്കുകൾ ജപ്‌തി ചെയ്യുന്നത് നിർത്തിവെക്കണമെന്ന് കേരളത്തിലെ കടം കടക്കെണി പീഡിതർ സംഘനയുടെ വാർഷിക ജനറൽബോഡി യോഗത്തിലൂടെ കേന്ദ്ര- സംസ്ഥാന സർക്കാറുകളോട് സംഘടന പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

ബാങ്കിൽ നിന്നും ലോണെടുത്ത് തിരിച്ചടയ്ക്കാൻ നിവൃത്തിയില്ലാതെ പ്രതിസന്ധിയിലാവുന്നവർക്ക് ജപ്തിയിൽ നിന്നും മുക്തി നേടാൻ നിയമവഴിയിലൂടെ പരിശ്രമിച്ച് ആശ്വാസമേകുകയാണ് സംഘടനയുടെ ദൗത്യം. കൂടാതെ അവശതയനുഭവിക്കുന്നവർക്ക് കൈത്താങ്ങായും, സമൂഹത്തിലെ നിരവധി പ്രശ്‌നങ്ങളിൽ ഇടപെട്ട് പരിഹാരം തേടുകയും ചെയ്യുന്ന ഈ സംഘടന സാധു ജനങ്ങൾക്കുള്ള ഭക്ഷ്യധാന്യ കിറ്റുകളും നൽകി വരാറുണ്ട്. സംസ്ഥാന സമിതി ജനറൽ സെക്രട്ടറിയും സംഘടനാ സ്ഥാപനകനും കൂടിയായ ഷാഹുൽ ഹമീദ് വൈദ്യരങ്ങാടിയുടെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങിൽ സംസ്ഥാന പ്രസിഡൻ്റ് സുരേഷ് കെ നായർ കണ്ണൂർ സ്വാഗതം പറഞ്ഞു. ലോണെടുത്ത് അവശത അനുഭവിക്കുന്ന 101 കുടുംബങ്ങൾക്കുള്ള ഭക്ഷ്യധാന്യ കിറ്റുകളുടെ വിതരണ ഉദ്ഘാടനം സയ്യിദ് ഹാഷിംഗ് ഷിഹാബ് തങ്ങൾ നിർവ്വഹിച്ചു.

സംഘനയുടെ വളർച്ചയിൽ അഭിമാനം തോന്നുന്നുവെന്നും, പ്രവർത്തനങ്ങൾ കൂടുതൽ ജില്ലകളിലേക്ക് വ്യാപിച്ചുകൊണ്ട് സംസ്ഥാനത്തിലെ സാധുജനങ്ങളുടെ കണ്ണീരൊപ്പാൻ സംഘടനയ്ക്ക് കഴിയട്ടെ എന്നും നിരവധി ആളുകളെ വർഷങ്ങളോളമായി കേരളത്തിൽ അങ്ങോളമിങ്ങോളം നിയമവ്യവസ്ഥയിലൂടെ പരിഹാരം കാണുന്ന ഈ സംഘടനക്ക് ഇനിയും ഊർജ്ജസ്വലമായ പ്രവർത്തനങ്ങൾ നടത്താൻ സാധിക്കട്ടെയെന്നും തൻ്റെ അനുഗ്രഹ പ്രഭാഷണത്തിൽ അദ്ദേഹം പറഞ്ഞു.

സംഘടനയിലെ അംഗങ്ങൾക്കുള്ള വർഷംതോറും നടത്തിവരുന്ന പുതുവർഷത്തിലെ ഡയറിയുടെ വിതരണ ഉദ്ഘാടനം സിനിമാ സംവിധായകൻ പി.കെ.ബാബുരാജ്, വൈദ്യരങ്ങാടി ജുമാഅത്ത് പള്ളി കമ്മറ്റി പ്രസിഡന്റ് കോയസ്സൻ ഹാജിയ്ക്ക് നൽകി നിർവ്വഹിച്ചു. വാർഡ് കൗൺസിലർ സെയ്‌തലവി മുഖ്യാതിഥിയായിരുന്നു.

ഷമീർ റഹ്‌മാൻ കോഴിക്കോട്, വയനാട് ജില്ലാ പ്രസിഡൻ്റ് രാമകൃഷ്‌ണൻ, മുഹമ്മദ് നസീ കോഴിക്കോട്, എം.പി.സുലൈഖ രാമനാട്ടുകര, സൗദ വൈദ്യരങ്ങാടി, ശ്രീകല കോഴിക്കോട്, അഷ്റഫ് ഒളവണ്ണ, മുഹമ്മദ് പുളിയ്ക്കൽ, ഷെരീഫ് മംഗലത്ത്, ഫൈസൽ രാമനാട്ടുകര, സിസിലി ടീച്ചർ ചെറുവണ്ണൂർ, അലി കുന്നുംപുറം, ചന്ദ്രൻ നടുവണ്ണൂർ, അബൂബക്കർ വൈദ്യരങ്ങാടി, ദാസൻ മാസ്റ്റർ പുതുക്കോട്, മുസ്‌തഫ വൈദ്യരങ്ങാടി, സുനിൽ മണ്ണൂർ, അഹമ്മദ് മണ്ണൂർ, കമലേഷ് കടലുണ്ടി തുടങ്ങിയവർ ആശംസകൾ നേർന്നു.

കടം, കടക്കെണി പീഡിതർ സംഘടനക്ക് നേതാജി കൾച്ചറൽ അസോസിയേഷൻ പുതുവത്സര ആശംസകൾ നേർന്നു. ചടങ്ങിന് മുഹമ്മദ് നന്ദി പ്രകാശനം നടത്തി.

error: Content is protected !!