
സെപ്തംബറോടെ സംസ്ഥാനത്തെ കൊവിഡ് വ്യാപനം അതിശക്തമാകും എന്നാണ് വിദഗ്ദ്ധർ നൽകുന്ന മുന്നറിയിപ്പ്
സംസ്ഥാത്തിൽ അടുത്ത മാസത്തോടെ സ്ഥിതി അതീവ ഗുരുതരമാകുമെന്ന മുന്നറിയിപ്പുമായി ആരോഗ്യമന്ത്രി കെകെ ശൈലജ. വലിയ തോതിലുള്ള രോഗവ്യാപനത്തിന് സാധ്യതയുണ്ടെന്ന് പറഞ്ഞ ആരോഗ്യമന്ത്രി എന്നാൽ കേസുകൾ കൂടുന്ന സാഹചര്യവും നേരിടാൻ ശക്തമാണെന്നും വ്യക്തമാക്കി. സെപ്തംബറോടെ സംസ്ഥാനത്തെ കൊവിഡ് വ്യാപനം അതിശക്തമാകും എന്നാണ് വിദഗ്ദ്ധർ നൽകുന്ന മുന്നറിയിപ്പ്. പതിനായിരത്തിനും ഇരുപതിനായിരത്തിനും ഇടയിൽ കൊവിഡ് കേസുകൾ പ്രതിദിനം റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യമുണ്ടായേക്കാം. കൊവിഡ് കേസുകൾ വർധിക്കുമ്പോൾ അതിന് ആനുപാതികമായി മരണനിരക്കും ഉയരും എന്ന കാര്യം ഭയത്തോടെ കാണണമെന്നും ആരോഗ്യമന്ത്രി അറിയിച്ചു.
ഈ പ്രത്യേക സാഹചര്യത്തെ നേരിടാൻ സജ്ജമാണെന്നും പ്രതിരോധ സംവിധാനങ്ങളെല്ലാം ഒരുങ്ങിയതായും മന്ത്രി വ്യക്തമാക്കി. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സംസ്ഥാനത്ത് പ്രതിദിനം ആയിരത്തിലധികം പുതിയ കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്യുന്നത്