
Entertainment Desk
വിഘ്നേശ് ശിവന്‍ എഴുതി സംവിധാനം ചെയ്ത് വിജയ് സേതുപതി, നയന്‍താര, സാമന്ത എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ‘കാതുവാക്കുള രണ്ടു കാതല്‍’ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു. വിജയ് സേതുപതിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററാണ് പുറത്തുവിട്ടത്. റാംബോ എന്ന കഥാപാത്രമായാണ് വിജയ് സേതുപതി ചിത്രത്തില്‍ എത്തുന്നത്.
കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ ചിത്രീകരണം ആരംഭിക്കാന്‍ തീരുമാനിച്ച ചിത്രം കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് മാറ്റി വെച്ചിരുന്നു. തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം ആഗസ്റ്റില്‍ നിബന്ധനകളോടെ ഷൂട്ടിംഗ് ആരംഭിക്കുകയായിരുന്നു. ചിത്രത്തിന്റെ റിലീസ് തീയതി പുറത്തുവിട്ടിട്ടില്ല. വിഘ്നേശ് ശിവന്റെ നാലാമത്തെ ചിത്രമാണ് ‘കാതുവാക്കുള രണ്ടു കാതല്‍’. വിജയ് സേതുപതിക്കൊപ്പം രണ്ട് മുന്‍നിര നായികമാര്‍ എത്തുന്നു എന്നതും ചിത്രത്തിന്റെ പ്രത്യേകതയാണ്.
സെവന്‍ സ്‌ക്രീന്‍ സ്റ്റുഡിയോസും വിഘ്നേശ് ശിവന്റെ റൗഡി പിക്ചേഴ്സും ചേര്‍ന്നാണ് നിര്‍മാണം. അനിരുദ്ധ് രവിചന്ദറാണ് സംഗീത സംവിധാനം നിര്‍വഹിക്കുന്നത്.