
Web Desk
കരുവന്നൂർ സഹകരണ ബാങ്കിൽ വായ്പയെടുക്കാത്തവർക്ക് നോട്ടീസ് . 50 ലക്ഷം രൂപ കടമെടുത്തെന്നാണ് നോട്ടീ സിൽ പറയുന്നത്. ഒന്നര ലക്ഷം രൂപ ഉടൻ അടയ്ക്കണമെന്നാണ് നോട്ടീസിൽ ആവശ്യപ്പെടുന്നത്. മൂന്നേകാൽ സെന്റ് സ്ഥലം മാത്രമുള്ള ഓട്ടോ ഡ്രൈവർ രാജുവിനാണ് നോട്ടീസ് ലഭിച്ചത്.അതേസമയം കരുവന്നൂർ സഹകരണ ബാങ്ക് വായ്പ തട്ടിപ്പ് പ്രതിപക്ഷം നിയമ സഭയിൽ ഉനയിച്ചിരുന്നു. വായ്‌പാ വിതരണത്തിൽ ഗുരുതര ക്രമക്കേടെന്നാണ് ആരോപണം. ബാങ്കിൽ വായ്പ തട്ടിപ്പ് നടന്നത് സി പി ഐ എം നേതൃത്വത്തിന്റെ അറിവോടെയെന്ന് ഷാഫി പറമ്പിൽ എംഎൽ എ ആരോപിച്ചു. സൂപ്പർ മാർക്കറ്റിലെ അക്കൗണ്ടന്റിന്റെ പേരിൽ 13 കോടി രൂപ വായ്പ നൽകി. ബാങ്കിൽ തട്ടിപ്പിന്റെ പരമ്പരയാണ് നടന്നതെന്ന് പ്രതിപക്ഷം കൂട്ടിച്ചേർത്തു.
തട്ടിപ്പ് വർത്തയായപ്പോഴാണ് ഭരണസമിതി പിരിച്ചുവിട്ടതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ആരോപിച്ചു. മൂന്ന് വര്ഷം പാർട്ടിയും വകുപ്പും അന്വേഷിച്ചിട്ട് എന്തായെന്ന് നിയസഭയിൽ പ്രതിപക്ഷം ചോദിച്ചു. കോടികളുടെ തട്ടിപ്പ് നടന്നുവെന്ന് കണ്ടെത്തിയ കരുവന്നൂർ ബാങ്കിലെ സി.പി.എമ്മിന്റെ നേതൃത്വത്തിലുള്ള ഭരണസമിതി സഹകരണ രജിസ്ട്രാർ ഇന്നലെ പിരിച്ചുവിട്ടിരുന്നു . വായ്പാ തട്ടിപ്പുമായി ബന്ധപ്പെട്ട ആരോപണങ്ങളിൻ കഴമ്പുണ്ടെന്ന് കണ്ടെത്തിയ പശ്ചാത്തലത്തിലായിരുന്നു നടപടി.