കാരശ്ശേരി പഞ്ചായത്തിൽ ഇരിപ്പുറയ്ക്കാതെ സെക്രട്ടറിമാർ ;വികസന ക്ഷേമ പദ്ധതികളും ഉദ്യോഗസ്ഥരുടെ അഭാവം മൂലം പ്രതിസന്ധിയിൽ

newsdesk

കാരശ്ശേരി : പഞ്ചായത്തു ഓഫീസിൽ സെക്രട്ടറിമാരുടെ കസേരകളി; രണ്ടര വർഷത്തിനുള്ളിൽ ആറു സെക്രട്ടറിമാരാണ് ഇവിടെ മാറി വന്നത് ആറാമത്തെ സെക്രട്ടറിക്കും സ്ഥാനചലനം ,പുതിയ സെക്രട്ടറി വരുന്നതോടെ രണ്ടര വർഷത്തിനുള്ളിൽ ഏഴാമത്തെ സെക്രട്രറിയുമാവും .സെക്രട്ടറിമാരുടെ അടിക്കടിക്കുള്ള മാറ്റം ഭരണ പ്രതിസന്ധിക്ക് കാരണമാവുന്നു .

സെക്രട്ടറി ഇല്ലാത്തപ്പോൾ ചുമതല വഹിക്കേണ്ട അസിസ്റ്റന്റ് സെക്രട്ടറിയുടെ തസ്തികയും ഒഴിഞ്ഞുകിടക്കുകയാണ് .അസിസ്റ്റന്റ് എൻജിനിയർമാരുടെ ഒഴിവും നികത്തിയില്ല .കഴിഞ്ഞ ദിവസം രണ്ടു എൽഡിക്ലർക്കുമാരെ ചാത്തമംഗലം ,കൊടിയത്തൂർ പഞ്ചായത്തിലേക്ക് സ്ഥലം മാറ്റി .പഞ്ചായത്ത് അധികൃതർ കളക്ടറെ കണ്ട് കാര്യങ്ങൾ അറിയിച്ചിരുന്നു .പദ്ധതി നിർവഹണവും ജനങ്ങളുടെ ആവശ്യങ്ങളും വികസന ക്ഷേമ പദ്ധതികളും ഉദ്യോഗസ്ഥരുടെ അഭാവം മൂലം പ്രതിസന്ധി നേരിടുകയാണ് അടിക്കടിയുള്ള സ്ഥലമാറ്റം ജീവനക്കാരെയും വലയ്ക്കുന്നു

error: Content is protected !!