കളന്തോട് കെ.എം.സി.ടി സ്കൂൾ ഓഫ് ബിസിനസിൽ മാനേജ്‌മെന്റ് ഫെസ്റ്റ് ‘എസ്‌പെരൻസ 2026’ ഉദ്ഘാടനം ചെയ്തു

കള്ളൻതോട്: കെ.എം.സി.ടി സ്കൂൾ ഓഫ് ബിസിനസ് കള്ളൻതോട് ക്യാമ്പസിൽ വെച്ച് സംഘടിപ്പിക്കുന്ന മാനേജ്‌മെന്റ് ഫെസ്റ്റ് ‘എസ്‌പെരൻസ 2026’ (Esperanza 2026) ഒക്ടോബർ 8-ന് രാവിലെ 10 മണിക്ക് കേരള എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണർ ജിമ്മി ജോസഫ് ഉദ്ഘാടനം ചെയ്തു. കോളേജ് പ്രിൻസിപ്പൽ ഡോ. കവിത എസ്. മുരുകേശൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.


‘ലഹരി വിമുക്ത കേരളം’ എന്ന സന്ദേശത്തെ ആസ്പദമാക്കി സംഘടിപ്പിച്ച ചടങ്ങിൽ, ഡെപ്യൂട്ടി കമ്മീഷണർ ജിമ്മി ജോസഫ് വിദ്യാർത്ഥികൾക്ക് ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.ചടങ്ങിൽ സ്റ്റാഫ് കോർഡിനേറ്റർ ഹരീഷ് എച്ച്. ജി. സ്വാഗതം ആശംസിച്ചു. ഡീൻ ഡോ. ഷംല എൻ. കെ. മുഖ്യപ്രഭാഷണവും വൈസ് പ്രിൻസിപ്പൽ ഡോ. സുനു സുരേന്ദ്രൻ ആശംസാ പ്രസംഗവും നടത്തി. സ്റ്റുഡന്റ് കോർഡിനേറ്റർ മുഹമ്മദ് സുഹൈൽ ചടങ്ങിന് നന്ദി രേഖപ്പെടുത്തി.


വിവിധ കോളേജുകളിൽ നിന്നുള്ള വിദ്യാർത്ഥികൾ മാറ്റുരയ്ക്കുന്ന ബെസ്റ്റ് മാനേജർ, ബിസിനസ് ക്വിസ്, ട്രഷർ ഹണ്ട്, സ്‌പോട്ട് ഡാൻസ്, ഫാഷൻ ഷോ, ഫിറ്റ്നസ് ഗെയിം തുടങ്ങി നിരവധി മത്സരങ്ങളാണ് ഫെസ്റ്റിന്റെ ഭാഗമായി അരങ്ങേറുന്നത്. തുടർന്ന് രാത്രി 9 മണിക്ക് ഋതു കൃഷ്ണ അവതരിപ്പിക്കുന്ന സംഗീതനിശയും ഉണ്ടായിരിക്കുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!