ആംബുലൻസ് ബൈക്കിൽ ഇടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു.

newsdesk

പാവണ്ടൂർ: ആംബുലൻസ് ബൈക്കിൽ ഇടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു.ഈന്താട്ട് പുരുഷോത്തമൻ (57) ആണ് മരിച്ചത്. (ചേളന്നൂർ 9/5 ലെ ബാലകൃഷ്ണ വുഡ് ഇൻഡസ്ട്രീസ് ഉടമ) . തിങ്കൾ രാവിലെ 8.30 ഓടെ കാക്കൂർ ജംഗ്ഷനിലാണ് അപകടം. ജോലി സ്ഥലത്തേക്ക് ബൈക്കിൽ പോകുമ്പോൾ പാവണ്ടൂർ ഭാഗത്ത് നിന്ന് കാക്കൂർ മെയിൻ റോഡിലേക്ക് കയറിയ ബൈക്കിൽ ബാലുശ്ശേരി ഭാഗത്ത് നിന്ന് രോഗിയുമായി അമിത വേഗത്തിൽ എത്തിയ ആംബുലൻസ് ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ദൂരേക്ക് തെറിച്ച് വീണ് ഗുരുതരമായ പരിക്കേറ്റ ബൈക്ക് യാത്രക്കാരനെ അതേ ആംബുലൻസിൽ കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ചൊവ്വ പുലർച്ചെ മരിച്ചു.
ഭാര്യ: ഷൈജ
മക്കൾ : ഷിബിൻലാൽ (സോഫ്റ്റ്വെയർ എഞ്ചിനീയർ , ബാംഗ്ലൂർ ),
ഷിബിജ ( നഴ്സ്, എം വി ആർ ക്യാൻസർ സെന്റർ, ചാത്തമംഗലം)
മരുമക്കൾ : ഹിമ (ക്ലിനിക്കൽ ഡാറ്റ അസോസിയേറ്റ്സ്, ബാംഗ്ലൂർ )
ശ്രീജിത്ത് (കൊടിയത്തൂർ സഹകരണ ബേങ്ക്).
സഹോദരങ്ങൾ: ശ്രീമതി, പരേതയായ ചന്ദ്രമതി, പരേതയായ ലീല , കാർത്ത്യായനി (കറുമ്പൊയിൽ ), ബാലകൃഷ്ണൻ (ദുബായ്) , വാസുദേവൻ

error: Content is protected !!
%d bloggers like this: