റേഷൻ ഉത്പന്നങ്ങൾക്ക് പുറമേ മിൽമാ ഉത്പന്നങ്ങൾ,ബാങ്കിംഗ് ഓൺലൈൻ സേവനങ്ങൾ,5 കിലോ ഗ്രാമിന്റെ ചോട്ടു ഗ്യാസ് ; ഓണസമ്മാനമായികക്കാടംപൊയിൽ കെ സ്റ്റോർ നാടിന് സമർപ്പിച്ചു

NEWSDESK

കൂടരഞ്ഞി : ഭക്ഷ്യധാന്യങ്ങളുടെ വിതരണത്തിന് പുറമേ ജനസൗഹൃദസേവനങ്ങൾ നൽകാൻ തക്ക രീതിയിൽ റേഷൻ കടകളെ മാറ്റിയെടുക്കുന്നതിന് സംസ്ഥാന പൊതുവിതരണ വകുപ്പ് ആവിഷ്‌കരിച്ച പദ്ധതിയാണ് കെ-സ്റ്റോർ (കേരളാ സ്‌റ്റോർ). സപ്ലൈക്കോ,മിൽമാ ഉത്പന്നങ്ങൾ,ബാങ്കിംഗ് ഓൺലൈൻ സേവനങ്ങൾ,5 കിലോ ഗ്രാമിന്റെ ചോട്ടു ഗ്യാസ് എന്നിവ കെ-സ്‌റ്റോറിൽ നിന്ന് ലഭിക്കും.

രണ്ടാം ഘട്ടത്തിൽ സംസ്ഥാനത്തെ 186 റേഷൻ കടകളാണ് കെ-സ്‌റ്റോറുകളാക്കി മാറ്റുന്നത്.ഇതിൽ തിരുവമ്പാടി മണ്ഡലത്തിലെ 4 റേഷൻകടകൾ ഉൾപ്പെടുന്നു. അതിലൊന്നാണ് കൂടരഞ്ഞി ഗ്രാമ പഞ്ചായത്തിലെ കക്കാടംപൊയിൽ പൊതുവിതരണ കേന്ദ്രം. സ്ഥലം MLA യുടെ ഇടപെടൽ മൂലം ആണ് മണ്ഡലത്തിൽ 4 എണ്ണം കെ – സ്റ്റോറുകൾ അനുവദിക്കപ്പെട്ടിട്ടുള്ളത്.

ഓണസമ്മാനമായി കക്കാടംപൊയിലിൽ അനുവദിച്ച കെ – സ്റ്റോറിന്റെ ഉദ്ഘാടനം കൂടരഞ്ഞി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്‌ ആദർശ് ജോസഫ് നിർവ്വഹിച്ചു. ചടങ്ങിൽ വാർഡ് മെമ്പർ സീന ബിജു അധ്യക്ഷ ആയി ,താലൂക് സപ്ലൈ ഓഫീസർ രജനി സ്വാഗതവും, റേഷനിങ് ഇൻസ്‌പെക്ടർ ശോഭന നന്ദിയും രേഖപ്പെടുത്തി, ഒ എ സോമൻ, അജയൻ വല്ല്യാട്ടു കണ്ടത്തിൽ , തങ്കച്ചൻ കല്ലടയിൽ തുടങ്ങിയവർ ആശംസകൾ അറിയിച്ചു.

error: Content is protected !!