
newsdesk
മുക്കം : ബിസിനസിലെ മികവാർന്ന പ്രവർത്തനങ്ങൾ മുൻനിർത്തി ജെ സി ഐ നൽകി വരുന്ന പുരസ്‌കാരമാണ് കമൽ പത്ര പുരസ്‌കാരം .
മുക്കത്തെ വ്യാപാരിയും റിങ് ടോൺ മൊബൈൽസിന്റെ ഉടമയുമായ അബ്ദു റഹീം 2025 ലെ കമൽ പത്ര അവാർഡിനു അർഹനായി .
വേനപ്പാറ സൈലന്റ് ഹോം കൺവെൻഷൻ സെന്ററിൽ നടന്ന ചടങ്ങിൽ ജെ സി ഐ നാഷണൽ വൈസ് പ്രസിഡന്റ് അഫ്സൽ ബാബു അവാർഡ് വിതരണം ചെയ്തു .ജെ സി ഐ കാരശ്ശേരി പ്രസിഡന്റ് അഷീക ആസാദ് അധ്യക്ഷയായി . ജെ സി ഐ സെനറ്റർ ഗോകുൽ ജെ ബി മുഖ്യാഥിതിയും, സോൺ മുൻ പ്രസിഡന്റ് അരുൺ ഇ വി മുഖ്യ പ്രഭാഷണവും നടത്തി .